രഞ്ജി അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറിയുമായി അണ്ടർ 19 ക്യാപ്റ്റൻ

 

ഇന്ത്യക്ക് അണ്ടർ 19 ലോകകപ്പ് നേടിക്കൊടുത്ത നായകൻ യാഷ് ദൂളിന് രഞ്ജി ട്രോഫിയിൽ ഗംഭീര അരങ്ങേറ്റം. തമിഴ്‌നാടിനെതിരായ മത്സരത്തിൽ സെഞ്ച്വറിയോടെയാണ് യാഷ് അരങ്ങേറിയത്. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ 133 പന്തുകൾ നേരിട്ടാണ് 19കാരനായ താരം സെഞ്ച്വറി തികച്ചത്

150 പന്തുകളിൽ നിന്ന് 18 ഫോറുകൾ സഹിതം 113 റൺസാണ് യാഷ് എടുത്തത്. നാലാം വിക്കറ്റിൽ ജോണ്ടി സിദ്ദുവിനൊപ്പം ചേർന്ന് നിർണായകമായ 119 റൺസിന്റെ കൂട്ടുകെട്ടും യാഷുണ്ടാക്കി.

ഇതിനിടെ ഒരു റെക്കോർഡിനും യാഷ് അർഹനായി. സച്ചിൻ തെൻഡുൽക്കർ, പൃഥ്വി ഷാ എന്നിവർക്ക് പിന്നാലെ രഞ്ജി അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി നേടുന്ന യുവതാരമെന്ന നേട്ടമാണ് യാഷ് സ്വന്തമാക്കിയത്‌