ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ റെക്കോർഡ് പാർട്ണർഷിപ്പ് കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യൻ ഓപണമാർ. 1952ന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ ഓപണർമാർ ലോർഡ്‌സിൽ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കുന്നത്.
1952ൽ വിനു മങ്കാഡും പങ്കജ് റോയിയും ചേർന്ന് ഓപണിംഗ് വിക്കറ്റിൽ 106 റൺസ് അടിച്ചതാണ് ഇതുവരെയുണ്ടായിരുന്ന റെക്കോർഡ്. ഇന്നലെ രോഹിതും രാഹുലും ചേർന്ന് അടിച്ചുകൂട്ടിയത് 126 റൺസാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യേണ്ടി വരുന്ന ഒരു ടീം ലോർഡ്‌സിൽ നേടുന്ന ഏറ്റവും മികച്ച ഓപണിംഗ് വിക്കറ്റ് കൂട്ടുകെട്ട് എന്ന റെക്കോർഡും ഇന്ത്യൻ സംഘത്തിന് സ്വന്തമായി
2008ൽ ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇംഗ്ലണ്ടിന് വേണ്ടി അലിസ്റ്റർ കുക്കും ആൻഡ്രു സ്‌ട്രോസും ചേർന്ന് നേടിയ 114 റൺസായിരുന്നു ഇതുവരെയുണ്ടായിരുന്ന റെക്കോർഡ്. 83 റൺസെടുത്ത രോഹിത് ശർമ വിദേശത്തെ തന്റെ ഏറ്റവുമുയർന്ന ടെസ്റ്റ് സ്‌കോറും കണ്ടെത്തി