രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,120 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 585 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതിനോടകം 3,21,17,826 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
രാജ്യത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച കേസുകളിൽ പകുതിയിൽ കൂടുതലും കേരളത്തിൽ നിന്നുള്ളതാണ്. സംസ്ഥാനത്ത് ഇന്നലെ 21,445 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 6388 പേർക്കും ആന്ധ്രയിൽ 1859 പേർക്കും തമിഴ്‌നാട്ടിൽ 1964 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു
രാ്യത്ത് ഇതിനോടകം 4,30,254 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 3,85,227 പേരാണ് ചികിത്സിയൽ കഴിയുന്നത്. ഇതിനോടകം 3,13,02,345 പേർ രോഗമുക്തി നേടിയിട്ടുണ്ട്.