ദിവസങ്ങൾക്ക് ശേഷം രാജ്യത്ത് കൊവിഡ് പ്രതിദിന വർധനവ് വീണ്ടും നാൽപതിനായിരത്തിന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,576 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 89.5 ലക്ഷം കടന്നു
585 പേരാണ് വ്യാഴാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ കൊവിഡ് മരണം 1,31,578 ആയി ഉയർന്നു. 48,493 പേർ ഇന്നലെ രോഗമുക്തി നേടി. 83,83,602 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. രാജ്യത്തെ രോഗമുക്തി നിരക്ക് 93.58 ശതമാനമായി ഉയർന്നു
ഡൽഹിയിലാണ് നിലവിൽ കൊവിഡ് വ്യാപനം രൂക്ഷം. കഴിഞ്ഞ ദിവസം മാത്രം 7486 പേർക്കാണ് രാജ്യതലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 131 പേർ മരിച്ചു.