രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 47,905 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 86,83,917 ആയി ഉയർന്നു.
550 പേർ കഴിഞ്ഞ ദിവസം കൊവിഡ് ബാധിതരായി മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണം 1,28,121 ആയി. നിലവിൽ 4,89,294 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സിയലുള്ള രോഗികളുടെ എണ്ണത്തിൽ 5369 പേരുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്
52,718 പേർ ഒരു ദിവസത്തിനിടെ രോഗമുക്തരായി. 80,66,502 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം രോഗികളുള്ളത്. 17.31 ലക്ഷം പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കർണാടക, ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രക്ക് പിന്നിൽ