ചെന്നൈയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയിലെ സോകാര്‍പെറ്റ് പ്രദേശത്ത് ഇന്നലെ വൈകിട്ടോടെയാണ്കുടുംബത്തിലെ മൂന്ന് പേരെ ശരീരത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഡാലി ചന്ദ് (74), ഡാലി ചന്ദിന്റെ ഭാര്യ പുഷ്പ ഭായ് (70), മകന്‍ ശീതള്‍ (42) എന്നിവരാണ് മരിച്ചത്. രാജസ്ഥാനില്‍ നിന്ന് ചെന്നൈയിലെത്തിയതായിരുന്നു കുടുംബം. സമീപത്ത് തന്നെ താമസിക്കുന്ന ഇവരുടെ മകള്‍ മൂവരെയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പിന്നീട് ആരും ഫോണ്‍ എടുക്കാതെ വന്നതോടെ പോലിസിനെ അറിയിക്കുകയായിരുന്നു. കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തി ആവാം കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ കേസ് അന്വേഷിക്കാന്‍ അഞ്ച് പോലിസ് ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും ചെന്നൈ പൊലിസ് കമീഷണര്‍ മഹേഷ് കുമാര്‍ പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടത്താന്‍ ശ്രമിക്കുന്നതായും പോലിസ് അറയിച്ചു. ഇരകളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അന്വേഷിക്കുന്നുണ്ടെന്നും കമീഷണര്‍ പറഞ്ഞു.
The Best Online Portal in Malayalam