രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,893 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 79,90,322 ആയി ഉയർന്നു.
508 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആകെ മരണസംഖ്യ 1,20,010 ആയി. കഴിഞ്ഞ ദിവസം കൊവിഡ് പ്രതിദിന വർധനവ് നാൽപതിനായിരത്തിൽ താഴെ എത്തിയിരുന്നു. നിലവിൽ രാജ്യത്ത് 6,10,803 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 72,59,509 പേർക്ക് രോഗമുക്തിയുണ്ടായി
പത്ത് കോടിയിലേറെ സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. ഇന്നലെ മാത്രം 10.66 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. മഹാരാഷ്ട്രയിൽ ഇന്നലെ 5363 കേസുകളും 115 മരണവും റിപ്പോർട്ട് ചെയ്തു. ആന്ധ്രയിൽ 2901 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 19 മരണം റിപ്പോർട്ട് ചെയ്തു.