ജപ്പാൻ തീരത്ത് ചരക്കുകപ്പൽ മണൽത്തിട്ടയിൽ ഇടിച്ച് രണ്ടായി പിളർന്നു. ക്രിംസൺ പൊളാരിസ് എന്ന ചരക്കുകപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷപ്പെടുത്തി. ഹച്ചിനോഹെ തുറുമുഖത്തിനടുത്താണ് അപകടം സംഭവിച്ചത്
കപ്പലിൽ നിന്ന് ചോർന്ന എണ്ണ കടലിൽ 24 കിലോമീറ്റർ പരിധിയിൽ പരന്നിട്ടുണ്ട്. എണ്ണ ചോരുന്നത് നിയന്ത്രിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 21 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി