കൊളംബോ തീരത്ത് കപ്പലിൽ തീപിടിത്തം; ആസിഡ് മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

 

കൊളംബോ തീരത്തിന് സമീപം തീപിടിത്തമുണ്ടായ കപ്പലിൽ നിന്ന് വലിയ തോതിൽ നൈട്രജൻ ഡയോക്‌സൈഡ് പുറന്തള്ളപ്പെടുന്നു. ഇത് ആസിഡ് മഴക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. ജനങ്ങളോട് ജാഗ്രത പാലിക്കാൻ ശ്രീലങ്കയിലെ പരിസ്ഥിതി സംഘടന നിർദേശിച്ചു

കഴിഞ്ഞാഴ്ചയാണ് എംവി എക്‌സ്പ്രസ് എന്ന ചരക്കുകപ്പലിന് തീപിടിച്ചത്. ഗുജറാത്തിൽ നിന്ന് ചരക്കുമായി കൊളംബോയിലേക്ക് വരികയായിരുന്നു കപ്പൽ. രാസവസ്തുക്കളും കോസ്‌മെറ്റിക് നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുമാണ് കപ്പലിലുണ്ടായിരുന്നത്.

325 മെട്രിക് ടൺ ഇന്ധനമാണ് ടാങ്കുകളിലുള്ളത്. ഇതിന് പുറമെ 1486 കണ്ടെയ്‌നറുകളിലായി 25 ടൺ നൈട്രിക് ആസിഡുമുണ്ട്. മഴക്കാലത്ത് നൈട്രജൻ ഡയോക്‌സൈഡ് വാതകം പുറന്തള്ളുന്നതിനാൽ നേരിയ ആസിഡ് മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് പരിസ്ഥിതി സംഘടനയായ എംഇപിഎ പറയുന്നു.