സംസ്ഥാനത്ത് മദ്യശാലകൾ ഉടൻ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. മദ്യത്തിന്റെ ഹോം ഡെലിവറിയും പരിഗണനയിലില്ല. അതേസമയം കള്ളുഷാപ്പുകൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി നൽകിയേക്കുമെന്ന സൂചനയും മന്ത്രി നൽകി
സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ 9 വരെ നീട്ടാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം. എന്തൊക്കെ ഇളവുകളാകും ഉണ്ടാകുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വൈകുന്നേരം വാർത്താ സമ്മേളനത്തിൽ അറിയിക്കും.