അഭിപ്രായ സർവേകൾ പി ആർ എക്‌സർസൈസ് മാത്രമെന്ന് കെ സി വേണുഗോപാൽ

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന അഭിപ്രായ സർവേകളെ തള്ളി കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലും. ഇത്തരം സർവേകൾക്ക് യാതൊരു വിശ്വാസ്യതയുമില്ല. ഇത് വെറും പി ആർ എക്‌സർസൈസ് മാത്രമാണ്. ഒരേ കമ്പനി സർവേ നടത്തി മൂന്ന് ചാനലുകളിൽ നിൽകിയാൽ ആര് വിശ്വസിക്കാനാണ്. യുഡിഎഫിന് മികച്ച വിജയമുണ്ടാകും

സംസ്ഥാനത്ത് ഇടവിട്ട് ഭരണം മാറുന്ന പതിവ് രീതി മാറാൻ സാധ്യതയുള്ളതിനാൽ പ്രവർത്തകർ ശക്തമായ പ്രവർത്തനം നടത്തണമെന്ന കെ സുധാകരന്റെ പരാമർശവും കെ സി വേണുഗോപാൽ തള്ളി. യുഡിഎഫ് അധികാരത്തിൽ വരും. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ട

 

പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി മുന്നോട്ടുപോകുകയാണ്. ഇതിന്റെ ഫലം തെരഞ്ഞെടുപ്പിലുണ്ടാകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.