രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളത്: കൊല്ലം രൂപതയുടെ ഇടയലേഖനത്തിനെതിരെ മേഴ്‌സിക്കുട്ടിയമ്മ
കൊല്ലം രൂപതയുടെ ഇടയലേഖനം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. യുഡിഎഫിന് വേണ്ടി സഭ എന്തിനിത് പറയണം. മത്സ്യനയത്തെ അടിസ്ഥാനരഹിതമായി വ്യാഖ്യാനിക്കുകയാണ് സഭ. അടിസ്ഥാന രഹിതമായ ഇടയലേഖനം എഴുതിയത് ആർക്കുവേണ്ടിയാണെന്ന് സഭ വ്യക്തമാക്കണമെന്നും ഇടയലേഖനം തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു ഇടയലേഖനത്തിൽ പറഞ്ഞിട്ടുള്ള പലകാര്യങ്ങളും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണ്. കോൺഗ്രസുകാർ പ്രചരിപ്പിക്കുന്ന തെറ്റായ കാര്യങ്ങൾ ഔദ്യോഗിക രേഖ പോലെ വന്നിരിക്കുകയാണ്. ഈ വിഷയത്തിലുള്ള ധാരണാക്കുറവ് കാരണമോ രാഷ്ട്രീയമായ താത്പര്യമോ ആകാമിത്. യുഡിഎഫിന് വേണ്ടി സഭ എന്തിനാണ് സംസാരിക്കുന്നത്. കൊല്ലം ജില്ലയുടെ…