തിരുവല്ലയിൽ ഭാര്യയെ തീ കൊളുത്തി കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. നെടുമ്പ്രം സ്വദേശി സാറാമ്മയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് മാത്തുക്കുട്ടി സംഭവത്തിന് ശേഷം തൂങ്ങിമരിക്കുകയും ചെയ്തു. സാറാമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകൾ ലിജിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്
ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. രാത്രിയിൽ വീട്ടിലെത്തിയ മാത്തുക്കുട്ടി പെട്രോളൊഴിച്ച് സാറാമ്മയെ തീ കൊളുത്തുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയോടെയാണ് സാറാമ്മ മരിച്ചത്. ഇതിന് ശേഷം വീട്ടിൽ നിന്ന് രക്ഷപ്പെട്ട മാത്തുക്കുട്ടിയെ രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.