സംസ്ഥാനത്ത് മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് മന്ത്രി; നികുതിയിളവ് പരിശോധിക്കും

സംസ്ഥാനത്ത് മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് എക്‌സൈസ് മന്ത്രി. മദ്യവില വർധനവിന് പിന്നിൽ അഴിമതിയാണെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് മന്ത്രി പറഞ്ഞു. നികുതിയിളവ് നിർദേശം പരിഗണിക്കും

മറ്റ് സംസ്ഥാനങ്ങളേക്കാളും ഉയർന്ന മദ്യവില കേരളത്തിലാണ്. അസംസ്‌കൃത വസ്തുക്കളുടെ വില വർധനവാണ് മദ്യവില കൂട്ടാൻ കാരണം. നികുതി കുറച്ചുകൊണ്ട് മദ്യവില നിയന്ത്രിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു

സംസ്ഥാനത്ത് മദ്യവില ഉയർത്താൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഈ വർഷം അടിസ്ഥാനവിലയിൽ ഏഴ് ശതമാനം വർധനവാണ് അനുവദിച്ചത്. ബിയറിനും വൈനിനും വില കൂടില്ല.