വധ ഗൂഢാലോചനക്കേസിൽ ദിലീപ് അടക്കം മൂന്ന് പ്രതികളെ വീണ്ടും ചോദ്യം ചെയ്യും

 

,,അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. ദിലീപ്, സഹോദരി ഭർത്താവ് സുരാജ്, സഹോദരൻ അനൂപ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുക. പ്രതികളുടെ മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും ചോദ്യം ചെയ്യൽ

റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ ലഭിക്കും. ഇതിന് ശേഷമാണ് ദിലീപ് അടക്കമുള്ള പ്രതികൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകുക. മൊബൈൽ ഫോണുകളിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചേക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. പ്രതികൾക്കെതിരെ ശക്തമായ മറ്റ് തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചതായി സൂചനയുണ്ട്

നേരത്തെ ക്രൈംബ്രാഞ്ചിന് മുന്നിൽ പ്രതികൾ മൂന്ന് ദിവസം ഹാജരായിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതി പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.