ബംഗാൾ കായിക മന്ത്രി രഞ്ജി ട്രോഫിക്കുള്ള ബംഗാൾ ടീമിൽ

 

പശ്ചിമ ബംഗാൾ കായിക മന്ത്രിയായ മനോജ് തിവാരി രഞ്ജി ട്രോഫിക്കുള്ള ബംഗാൾ ടീമിൽ ഇടം നേടി. ഒരു വർഷത്തിന് ശേഷമാണ് മനോജ് തിവാരി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. 2020 രഞ്ജി ട്രോഫി ഫൈനലിലാണ് മനോജ് തിവാരി അവസാനമായി കളിച്ചത്. മുൻ ഇന്ത്യൻ താരം കൂടിയാണ് 36കാരനായ താരം

ഇന്ത്യക്ക് വേണ്ടി 12 ഏകദിനങ്ങളും മൂന്ന് ടി20കളും തിവാരി കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 27 സെഞ്ച്വറുകൾ അടക്കം 8965 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് തിവാരി ബംഗാളിലെ കായിക മന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ശിബ്പൂർ മണ്ഡലത്തിൽ നിന്നാണ് തൃണമൂൽ സ്ഥാനാർഥിയായി അദ്ദേഹം വിജയിച്ചത്‌