നടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു

 

നടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. ഒറ്റപ്പാലത്തെ വസതിയിലാണ് റെയ്ഡ്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണെന്നാണ് വിവരം. ഉണ്ണി മുകുന്ദന്റെ നിർമാണ കമ്പനി ഒരുക്കിയ മേപ്പടിയാൻ എന്ന ചിത്രത്തിന്റെ റീലിസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് റെയ്ഡ്.

ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളാണ് ഇ ഡി പരിശോധിക്കുന്നതെന്നാണ് സൂചന.

ജനുവരി 14നാണ് മേപ്പടിയാന്റെ റിലീസ്. അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക. അജു വർഗീസ്, സൈജു കുറുപ്പ്, ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.