കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ച. ബംഗളൂരു സെഷൻസ് കോടതിയിൽ ശനിയാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് കുറ്റപത്രം
കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ സെക്ഷൻ 19 എ, സെക്ഷൻ 69 എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം. ലഹരി വസ്തുക്കൾ വാങ്ങുന്നതിനായി ബിനീഷ് കള്ളപ്പണം വെളുപ്പിക്കുകയും ലഹരി ഇടപാടു കേസിലെ പ്രതികളെ സഹായിക്കുകയും ചെയ്തുവെന്ന കാര്യമാണ് കുറ്റപത്രത്തിലുള്ളത്.
ബംഗളൂരു മയക്കുമരുന്ന് കേസിൽ എൻസിബി അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിന്റെ മൊഴിയാണ് ബിനീഷിന് കുരുക്കായത്. ഇതിന് പിന്നാലെയാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്. നിലവിൽ ബംഗളൂരു ജയിലിലാണ് ബിനീഷ്