തിരുവനന്തപുരം മേയറായി ചുമതലയേറ്റ ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി കമൽഹാസ. ട്വിറ്ററിലൂടെയാണ് അഭിനന്ദനം. ഇത്രയും ചെറിയ പ്രായത്തിൽ തിരുവനന്തപുരം നഗരത്തിന്റെ മേയറായ സഖാവ് ആര്യയ്ക്ക് അഭിനന്ദനങ്ങൾ. തമിഴ്‌നാടും ഇത്തരത്തിൽ ഒരു മാറ്റത്തിന് തയ്യാറെടുക്കുന്നു എന്നായിരുന്നു കമൽഹാസന്റെ ട്വീറ്റ്
ഓൾ സെയിന്റ്‌സ് കോളജ് ബി എസ് സി മാത്സ് വിദ്യാർഥിനിയായ ആര്യ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽ ഐ സി ഏജന്റ് ശ്രീലതയുടെയും മകളാണ്.