ഷാർദൂൽ താക്കൂറിലൂടെ തിരിച്ചടിച്ച് ഇന്ത്യ; ദക്ഷിണാഫ്രിക്കയുടെ നാല് വിക്കറ്റുകൾ വീണു

 

വാണ്ടറേഴ്‌സ് ടെസ്റ്റിൽ ഇന്ത്യ കളി തിരിച്ചുപിടിക്കുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ന്യൂസിലാൻഡിന് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. നാലിന് 104 റൺസ് എന്ന നിലയിലാണ് ആതിഥേയർ ഇപ്പോൾ. മൂന്ന് വിക്കറ്റുകൾ പിഴുത ഷാർദൂൽ താക്കൂറാണ് ദക്ഷിണാഫ്രിക്കൻ മുൻനിരയെ തകർത്തത്.

ഒന്നിന് 35 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയെ എൽഗറും പീറ്റേഴ്‌സണും ചേർന്ന് സ്‌കോർ 88 വരെ എത്തിച്ചു. ഷാർദൂലിനെ പന്ത് ഏൽപ്പിക്കാനുള്ള രാഹുലിന്റെ നീക്കം പിന്നീട് വിജയിക്കുന്നതാണ് കണ്ടത്. എൽഗർ 28 റൺസുമായി മടങ്ങി. തൊട്ടുപിന്നാലെ സ്‌കോർ 101ൽ നിൽക്കെ 62 റൺസെടുത്ത പീറ്റേഴ്‌സണെയും ഷാർദൂൽ മടക്കി

സ്‌കോർ 102ൽ ഒരു റൺസെടുത്ത വാൻഡർ ഡസ്സനെയും ഷാർദൂൽ വീഴ്ത്തിയതോടെ ന്യൂസിലാൻഡ് 4ന് 102 എന്ന നിലയിലായി. ആറ് ഓവർ മാത്രം ഇതുവരെ എറിഞ്ഞ ഷാർദൂൽ താക്കൂർ എട്ട് റൺസ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്.