ഒമിക്രോൺ വ്യാപനത്തിനിടെ ലോകത്തിന് ആശങ്ക വിതച്ച് കൊവിഡിന്റെ മറ്റൊരു വകഭേദം. ഫ്രാൻസിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഐ.എച്ച്.യു(ബി.1.640.2) എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. ഫ്രാൻസിലെ മാർസെലാസിൽ 12 പേരിലാണ് ഐ.എച്ച്.യു സ്ഥിരീകരിച്ചത്.
വുഹാനിൽ പടർന്നുപിടിച്ച ആദ്യ കൊവിഡ് വകഭേദത്തിൽ നിന്നും 46 ജനിതക വ്യതിയാനങ്ങൾ സംഭവിച്ചതാണ് ഐ.എച്ച്.യു. ഒമിക്രോണിനേക്കാൾ മാരകമാണ് പുതിയ വകഭേദമെന്നും റിപ്പോർട്ടിൽ പറയുന്നു. വാക്‌സിനുകളെ അതിജീവിക്കാൻ ശേഷിയുള്ളതാണ് ഐ എച്ച് യു
കാമറൂണുമായി യാത്രാ പശ്ചാത്തലമുള്ളവരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. കാമറൂണിൽ പോയ ശേഷം തിരികെ എത്തിയ ഒരാൾക്കും ഇയാളുമായി സമ്പർക്കത്തിൽ വന്ന 11 പേർക്കുമാണ് രോഗബാധ.