നിയമ വിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ ഭർതൃ മാതാപിതാക്കൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അതേസമയം ഭർത്താവ് സുഹൈലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സുഹൈലിനെതിരെ ഗുരുതരമായ ആരോപണങ്ങളുണ്ടെന്ന് നിരീക്ഷിച്ചാണ് അപേക്ഷ തള്ളിയത്
സുഹൈലിന്റെ മാതാപിതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നവംബർ 24നാണ് ആലുവ എടയപ്പുറം സ്വദേശി മൊഫിയയെ(21) ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭർതൃവീട്ടുകാർക്കെതിരെ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ.