ലോ​ക​ക​പ്പ് ടീ​മി​ലേ​ക്ക് പ​രി​ഗ​ണി​ക്കും: സ​ഞ്ജു​വി​നെ പ്ര​ശം​സി​ച്ച് രോ​ഹി​ത്

സ​ഞ്ജു വി. ​സാം​സ​ണെ പ്ര​ശം​സി​ച്ച് ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ. സ​ഞ്ജു ക​ഴി​വു​ള്ള താ​ര​മാ​ണെ​ന്ന് രോ​ഹി​ത് പ​റ​ഞ്ഞു. ആ​ളു​ക​ളെ ത്ര​സി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന ഇ​ന്നിം​ഗ്സു​ക​ൾ സ​ഞ്ജു ക​ളി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​യ്ക്കു ക​ളി ജ​യി​പ്പി​ക്കാ​ൻ ക​ഴി​വു​ള്ള ബാ​റ്റ​റാ​ണ്. ബാ​ക്ക്‌​ഫൂ​ട്ടി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​റ്റിം​ഗ് മി​ക​ച്ച​താ​ണ്. തീ​ർ​ച്ച​യാ​യും സ​ഞ്ജു​വി​നെ ലോ​ക​ക​പ്പ് ടീ​മി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​മെ​ന്നും രോ​ഹി​ത് കൂ​ട്ടി​ച്ചേ​ർ​ത്തു. സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന് പ​രി​ക്കേ​റ്റ​തോ​ടെ ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ ആ​ദ്യ പ​തി​നൊ​ന്നി​ൽ സ​ഞ്ജു​വി​ന്‍റെ സാ​ധ്യ​ത വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.  

Read More

”ഇടവേള വേണമെന്ന് തോന്നുമ്പോള്‍ വിശ്രമിക്കും, ഇപ്പോള്‍ എല്ലാ മത്സരങ്ങള്‍ക്കും ഞാന്‍ തയ്യാറാണ്…” രോഹിത് ശര്‍മ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ നായകനായിരിക്കുക എന്നത് അഭിമാനമാണെന്ന് രോഹിത് ശര്‍മ. വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു. ഇപ്പോൾ എനിക്ക് ഒരുപാട് പുതിയ വെല്ലുവിളികൾ മുന്നിലുണ്ട്. തീർച്ചയായും ടീമിനെ ഏറ്റവും വിജയകരമായി നയിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. രോഹിത് പറഞ്ഞു ”എല്ലാ ഫോര്‍മാറ്റിലെയും എല്ലാ മത്സരങ്ങളും കളിക്കുന്നതില്‍ സന്തോഷമേയുള്ളൂ, ഇപ്പോൾ, എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല, ടീമിനായി എല്ലാ മത്സരങ്ങളിലും കളത്തിലിറങ്ങാന്‍ ആഗ്രഹിക്കുകയാണ് ഞാന്‍”. ശ്രീലങ്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ഇന്ത്യയുടെ മൂന്ന് മത്സര ടി20 പരമ്പരയ്ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു രോഹിത്. എന്നെ…

Read More

വൃദ്ധിമാൻ സാഹയോട് ആഴത്തിലുള്ള ബഹുമാനം; പരാമർശത്തിൽ വേദനയില്ലെന്ന് ദ്രാവിഡ്

  വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹയുടെ പരാമർശത്തിൽ തനിക്ക് വേദനയില്ലെന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. ടീമിലെ സ്ഥാനത്തെക്കുറിച്ച് സത്യസന്ധതമായ ഉത്തരവും വ്യക്തതയും സാഹ അർഹിക്കുന്നുണ്ട്. വൃദ്ധിയോട് ആഴമായ ബഹുമാനമുണ്ടെന്നും ദ്രാവിഡ് കൂട്ടിച്ചേർത്തു. ഋഷഭ് പന്ത് ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാകാൻ പ്രാപ്തനെന്ന് തെളിയിച്ചു കഴിഞ്ഞു. ടെസ്റ്റ് ടീമിലെ കീപ്പർ റോളിനായി കോന ശ്രീകർ ഭരതിനെ തയ്യാറാക്കിയെടുക്കാൻ ടീം മാനേജ്മെന്റ് ആഗ്രഹിക്കുന്നു. സാഹയ്ക്ക് ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ശ്രമിച്ചതെന്നും ദ്രാവിഡ് പറഞ്ഞു….

Read More

ലോ​ക ടെ​സ്റ്റ് ചാമ്പ്യൻ​ഷി​പ്പ്: ഇ​ന്ത്യ അ​ഞ്ചാ​മ​ത്

  ലോ​ക ടെ​സ്റ്റ് ചാ​മ്പ്യൻ​ഷി​പ്പി​ൽ ഇ​ന്ത്യ അ​ഞ്ചാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. 49.07 പോ​യി​ന്‍റ് വി​ജ​യ​ശ​ത​മാ​ന​മാ​ണ് ഇ​ന്ത്യ​ക്കു​ള്ള​ത്. 53 പോ​യി​ന്‍റു​മാ​യി മു​ന്നി​ലു​ണ്ടെ​ങ്കി​ലും വി​ജ​യ​ശ​ത​മാ​ന​മാ​ണു പ​ട്ടി​ക​യി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത്. ര​ണ്ടാം ലോ​ക ടെ​സ്റ്റ് ചാ​മ്പ്യൻ​ഷി​പ്പ് സീ​സ​ണി​ൽ ഇ​ന്ത്യ ഇ​തു​വ​രെ ഒൻപതു ടെ​സ്റ്റു​ക​ൾ ക​ളി​ച്ചി​ട്ടു​ണ്ട്. നാ​ലെ​ണ്ണം ജ​യി​ച്ചു, മൂ​ന്നെ​ണ്ണം തോ​റ്റു, ര​ണ്ടെ​ണ്ണം സ​മ​നി​ല​യാ​യി. അ​ടു​ത്ത മാ​സം ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ ന​ട​ക്കു​ന്ന ടെ​സ്റ്റ് പ​ര​മ്പര വി​ജ​യി​ച്ചാ​ൽ ഇ​ന്ത്യ​ക്കു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്താം. 100 ശ​ത​മാ​നം വി​ജ​യ​വു​മാ​യി ശ്രീ​ല​ങ്ക​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ഓ​സ്ട്രേ​ലി​യ, പാ​ക്കി​സ്ഥാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ര​ണ്ടും…

Read More

വിൻഡീസിനെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ; ടി20 റാങ്കിംഗിൽ ഒന്നാമത്

  മൂന്നാം ടി20യിലെ വിജയത്തോടെ പരമ്പയിൽ സമ്പൂർണ വിജയവുമായി ടീം ഇന്ത്യ. മൂന്നാം മത്സരത്തിൽ 17 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 185 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിൻഡീസിന് 9 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. 61 റൺസെടുത്ത നിക്കോളാസ് പൂരനാണ് ടോപ് സ്‌കോറർ. റൊമാരിയോ ഷെപ്പേർഡ് 29 റൺസും റോവ്മാൻ പവൽ 25 റൺസുമെടുത്തു. മറ്റാർക്കും തിളങ്ങാനായില്ല. ഇന്ത്യക്ക് വേണ്ടി ഹർഷൽ പട്ടേൽ മൂന്നും ദീപക് ചാഹർ, വെങ്കിടേഷ് അയ്യർ, ഷാർദൂൽ…

Read More

അവസാന ഓവറുകളിൽ മിന്നലടിയുമായി വെങ്കിടേഷും സൂര്യയും; മൂന്നാം ടി20യിൽ ഇന്ത്യക്ക് മികച്ച സ്‌കോർ

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് എടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യയുടെ തുടക്കം തകർച്ചയോടെ ആണെങ്കിലും അവസാന ഓവറുകളിൽ വെങ്കിടേഷ് അയ്യരും സൂര്യകുമാർ യാദവും കത്തിക്കയറിയതോടെ കളി ഇന്ത്യയുടെ വരുതിയിലേക്ക് വരികയായിരുന്നു 66 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. നാല് റൺസുമായി റിതുരാജ് ഗെയ്ക്ക് വാദും 25 റൺസുമായി ശ്രേയസ്സ് അയ്യരും 34 റൺസുമായി ഇഷാൻ കിഷനും…

Read More

ഇന്ത്യ-വിൻഡീസ് മൂന്നാം ടി20 ഇന്ന്; സമ്പൂർണ വിജയം ലക്ഷ്യമിട്ട് ടീം ഇന്ത്യ

  ഇന്ത്യ വെസ്റ്റ് ഇൻഡീസ് മൂന്നാം ടി20 ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ നടക്കും. വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം. ആദ്യ രണ്ട് കളിയും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. സമ്പൂർണ വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഇന്നുകൂടി ജയിച്ചാൽ ടി20 റാങ്കിംഗിൽ ഒന്നാമത് എത്താൻ ഇന്ത്യക്ക് സാധിക്കും വിരാട് കോഹ്ലി, റിഷഭ് പന്ത് എന്നിവർക്ക് വിശ്രമം അനുവദിച്ചതിനാൽ ടീമിൽ മാറ്റങ്ങളുറപ്പാണ്. റിതുരാജ് ഗെയ്ക്ക് വാദ് ആകും രോഹിതിനൊപ്പം ഇന്നിംഗ്‌സ് ഓപൺ ചെയ്യുക. ഇഷാൻ കിഷൻ മധ്യനിരയിലേക്കിറങ്ങും….

Read More

മേഘാലയയുടെ എട്ട് വിക്കറ്റുകൾ വീണു; രണ്ട് വിക്കറ്റ് അകലെ കേരളത്തിന് ഇന്നിംഗ്‌സ് വിജയം

  രഞ്ജി ട്രോഫിയിൽ മേഘാലയക്കെതിരായ മത്സരത്തിൽ കേരളം ഇന്നിംഗ്‌സ് ജയത്തിലേക്ക്. 357 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച മേഘാലയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് എന്ന നിലയിലാണ്. രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ കേരളത്തിന് ഇന്നിംഗ്‌സ് വിജയം സ്വന്തമാക്കാം. കേരളത്തിന്റെ ലീഡ് മറികടക്കണമെങ്കിൽ മേഘാലയക്ക് 209 റൺസ് കൂടി വേണം ബേസിൽ തമ്പി, ഏദൻ ആപ്പിൾ ടോം, ജലജ് സക്‌സേന എന്നിവർ ചേർന്നാണ് മേഘാലയയെ രണ്ടാമിന്നിംഗ്‌സിൽ തകർത്തത്. ബേസിൽ മൂന്നും ഏദനും ജലജും രണ്ട്…

Read More

സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ; ടെസ്റ്റ് ടീമിനെ നയിക്കാൻ രോഹിത് ശർമയെ തെരഞ്ഞെടുത്തു

  മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലാണ് സഞ്ജു ഇടം നേടിയത്. ടി20 പരമ്പരയിൽ നിന്ന് വിരാട് കോഹ്ലിക്കും റിഷഭ് പന്തിനും വിശ്രമം അനുവദിച്ചു. ഇന്ത്യയുടെ ടെസ്റ്റ് ടീം നായകനായി രോഹിത് ശർമയെയും തെരഞ്ഞെടുത്തു. ഇതോടെ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഇന്ത്യയെ നയിക്കാനുള്ള ഉത്തരവാദിത്വമാണ് രോഹിതിന് ചുമലിൽ വന്നത് ടെസ്റ്റ് ടീമിൽ നിന്ന് സീനിയർ താരങ്ങളായ അജിങ്ക്യ രഹാനെയെയും ചേതേശ്വർ പൂജാരയെയും ഒഴിവാക്കി. പരുക്ക് ഭേദമാകാത്ത കെ എൽ രാഹുലിനെയും…

Read More

ലങ്കക്കെതിരായ ടി20 പരമ്പരയിൽ കോഹ്ലിയും പന്തുമുണ്ടാകില്ല; സഞ്ജു സാംസൺ ടീമിലെത്തിയേക്കും

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിൽ വിരാട് കോഹ്ലിയും വിക്കറ്റ് കീപ്പർ റിഷഭ് പന്തും കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ദീർഘകാലമായി ബയോബബിളിൽ തുടരുന്ന ഇരുവർക്കും ഇടവേള നൽകാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ശ്രീലങ്കക്കെതിരെ നടക്കുന്ന ടി20 പരമ്പരയിലും ഇരുവരുമുണ്ടാകില്ല അതേസമയം ലങ്കക്കെതിരായ ടെസ്റ്റ് ടീമിൽ ഇരുവരും ഉണ്ടാകും. ശ്രീലങ്കക്കെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. പന്തിന്റെയും കോഹ്ലിയുടെയും അഭാവത്തിൽ മലയാളി താരം സഞ്ജു സാംസൺ ടീമിലിടം നേടാൻ സാധ്യതയേറെയാണ് 24ന് ലക്‌നവിലാണ് ലങ്കക്കെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്. ഇന്ത്യയുടെ ടെസ്റ്റ്…

Read More