ലോ​ക ടെ​സ്റ്റ് ചാമ്പ്യൻ​ഷി​പ്പ്: ഇ​ന്ത്യ അ​ഞ്ചാ​മ​ത്

 

ലോ​ക ടെ​സ്റ്റ് ചാ​മ്പ്യൻ​ഷി​പ്പി​ൽ ഇ​ന്ത്യ അ​ഞ്ചാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. 49.07 പോ​യി​ന്‍റ് വി​ജ​യ​ശ​ത​മാ​ന​മാ​ണ് ഇ​ന്ത്യ​ക്കു​ള്ള​ത്. 53 പോ​യി​ന്‍റു​മാ​യി മു​ന്നി​ലു​ണ്ടെ​ങ്കി​ലും വി​ജ​യ​ശ​ത​മാ​ന​മാ​ണു പ​ട്ടി​ക​യി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത്.

ര​ണ്ടാം ലോ​ക ടെ​സ്റ്റ് ചാ​മ്പ്യൻ​ഷി​പ്പ് സീ​സ​ണി​ൽ ഇ​ന്ത്യ ഇ​തു​വ​രെ ഒൻപതു ടെ​സ്റ്റു​ക​ൾ ക​ളി​ച്ചി​ട്ടു​ണ്ട്. നാ​ലെ​ണ്ണം ജ​യി​ച്ചു, മൂ​ന്നെ​ണ്ണം തോ​റ്റു, ര​ണ്ടെ​ണ്ണം സ​മ​നി​ല​യാ​യി. അ​ടു​ത്ത മാ​സം ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ ന​ട​ക്കു​ന്ന ടെ​സ്റ്റ് പ​ര​മ്പര വി​ജ​യി​ച്ചാ​ൽ ഇ​ന്ത്യ​ക്കു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്താം.

100 ശ​ത​മാ​നം വി​ജ​യ​വു​മാ​യി ശ്രീ​ല​ങ്ക​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ഓ​സ്ട്രേ​ലി​യ, പാ​ക്കി​സ്ഥാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്. നി​ല​വി​ലെ ചാമ്പ്യൻ​മാ​രാ​യ ന്യൂ​സി​ല​ൻ​ഡ് ആ​റാ​മ​താ​ണ്.