ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം നാല് കോടിയും പിന്നിട്ട് കുതിക്കുന്നു. 40,264,219 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. 30,108,034 പേർ രോഗമുക്തി നേടി. 1,118,167 പേർ വൈറസ് ബാധിച്ച് മരിച്ചെന്നാണ് ഒൗദ്യോഗിക കണക്കുകൾ.
ആഗോളതലത്തിൽ 9,038,018 പേർ വൈറസ് ബാധിച്ച് ചികിത്സയിലുണ്ടെന്നാണ് കണക്കുകൾ. ഇതിൽ 71,972 പേരുടെ നില അതീവ ഗുരുതരമാണെന്നും ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയും വേൾഡോമീറ്ററും പുറത്തുവിടുന്ന കണക്കുകൾ സൂചിപ്പിക്കുന്നു.
അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, സ്പെയിൻ, അർജൻറീന, കൊളംബിയ, ഫ്രാൻസ്, പെറു, മെക്സിക്കോ, ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ഇറാൻ, ചിലി, ഇറാക്ക് എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ 15ലുള്ളത്.
അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് കോവിഡ് മരണങ്ങളുടെ കാര്യത്തിൽ മുന്നിലുള്ളത്.