ശിവശങ്കറെ ഇന്ന് വാർഡിലേക്ക് മാറ്റിയേക്കും; ഡോക്ടർമാരുടെ തീരുമാനമറിയാൻ കസ്റ്റംസും

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് വാർഡിലേക്ക് മാറ്റും. നടുവേദനയെ തുടർന്നുള്ള വിദഗ്ധ ചികിത്സക്കായാണ് ശിവശങ്കറെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

 

ശിവശങ്കറെ ഐസിയുവിൽ കിടത്തി ചികിത്സിക്കേണ്ട രോഗമില്ലെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ഇന്ന് മെഡിക്കൽ ബോർഡ് ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഡോക്ടർമാരുടെ നിലപാട് അനുസരിച്ചാകും കസ്റ്റംസിന്റെ നീക്കം.

ഡിസ്‌കിന് തകരാറല്ലാതെ കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ശിവശങ്കറിനില്ല. അസ്ഥിരോഗവിഭാഗം ഐസിയുവിൽ കഴിയുന്ന ശിവശങ്കറിന് ശക്തമായ സുരക്ഷാ സംവിധാനമാണ് ആശുപത്രി അധികൃതർ ഒരുക്കിയിട്ടുള്ളത്. വിശ്വസ്തരായ ജീവനക്കാരെ അല്ലാതെ മറ്റാരെയും ഈ ഭാഗത്തേക്ക് കടത്തിവിടുന്നില്ല.