രാജ്യത്ത് കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ വാക്സിൻ കയറ്റുമതി താത്കാലികമായി നിർത്തിയത്. വിദേശകാര്യ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
അൻപതിലേറെ രാജ്യങ്ങൾക്ക് ഇന്ത്യ നേരിട്ട് വാക്സിൻ നൽകിയിരുന്നു. 190 രാജ്യങ്ങൾക്ക് ഡബ്ല്യൂഎച്ച്ഒ വഴിയും ഇന്ത്യ വാക്സിൻ നൽകിയിരുന്നു. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അൻപതിനായിരത്തിനടുത്ത് എത്തിയ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി.
ബുധനാഴ്ച 47,262 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇത്. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 1,17,34,058 ആയി ഉയർന്നു.