സമുദ്രാതിർത്തി ലംഘനം; 31 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്താൻ പിടികൂടി

  അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 31 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്താൻ പിടികൂടി. ഇവർ മത്സ്യബന്ധനത്തിന് ഉപയോഗിച്ച അഞ്ച് യാനകളും പാക് നാവികസേന പിടിച്ചെടുത്തു. നാവികസേനയുടെ പട്രോളിങ്ങിനിടെയാണ് മത്സ്യത്തൊഴിലാളികൾ അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചതായി കണ്ടെത്തിയതെന്ന് പാകിസ്താൻ മാരിടൈം സെക്യൂരിറ്റി ഏജൻസി അറിയിച്ചു. പാകിസ്താന്‍ നിയമവും അന്താരാഷ്ട്ര മാരിടൈം നിയമവും അനുസരിച്ചുള്ള തുടര്‍ നിയമനടപടികള്‍ക്കായി യാനങ്ങൾ കറാച്ചിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.

Read More

ബ്രസീലിൽ കൊടുങ്കാറ്റിലും പേമാരിയിലും 165 പേർക്ക് ജീവൻ നഷ്ടമായി

  റിയോ ഡീ ജനീറോ: ബ്രസീലിലെ പേമാരിയിലും ചുഴലിക്കാറ്റിലും തകർന്നടിഞ്ഞ മേഖലയിൽ ശുചീകരണ പ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമി ക്കുന്നു. ഓരോ മേഖലയിലും 300 സന്നദ്ധപ്രവർത്തകരും സുരക്ഷാ സൈനികരു മാണ് ശുചീകരണത്തിനായി നിയോഗിക്കപ്പെട്ടത്. ഇതുവരെ പ്രകൃതി ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 165ലെത്തിയെന്നാണ് ഔദ്യോഗിക കണക്ക്. ശക്തമായ മഴയിലും പേമാരിയിലും മണ്ണിടിഞ്ഞും ഉരുൾപൊട്ടിയുമാണ് കൂടുതൽ പേരും മരണപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. 865 പേർക്കാണ് വീട് നഷ്ടപ്പെട്ടത്. സാവോ പോളോ, ബാഹിയ എന്നീ മേഖലകളിലാണ് കനത്ത മഴയും കാറ്റും പേമാരിയും ആഞ്ഞടിച്ചത്….

Read More

ജനകീയാസൂത്രണം: കുഞ്ഞാലിക്കുട്ടിയെയും മുസ്ലിം ലീഗിനെയും പുകഴ്ത്തി തോമസ് ഐസക്

ജനകീയാസൂത്രണത്തിൽ മുസ്ലിം ലീഗിന്റെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും സഹകരണത്തെ പുകഴ്ത്തി തോമസ് ഐസക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി കെ കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി തോമസ് ഐസക് രംഗത്തുവന്നത്.  ചിത്രങ്ങളടക്കം പങ്കുവെച്ചും പ്രധാനപ്പെട്ട ഓരോ സംഭവങ്ങളും എടുത്തുപറഞ്ഞാണ് ഐസകിന്റെ കുറിപ്പ് കുറിപ്പിന്റെ പൂർണരൂപം മുസ്ലിംലീഗ് പൊതുവിൽ ജനകീയാസൂത്രണത്തോടു നല്ലരീതിയിൽ സഹകരിച്ചിരുന്നു. ഇതിന്റെ മുഖ്യകാരണം ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി സ്വീകരിച്ച സമീപനമാണ്. 29-ാം വയസ്സിൽ 1980-ൽ അദ്ദേഹം മലപ്പുറം മുനിസിപ്പാലിറ്റിയുടെ ചെയർമാനായി. 1982-ൽ എംഎൽഎ ആയെങ്കിലും ചെയർമാൻ സ്ഥാനവും തുടർന്നു. ഈ…

Read More

കൊല്ലും കൊലയും സാധാരണമായി; സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന് വി ഡി സതീശൻ

തലശ്ശേരിയിൽ സിപിഎം പ്രവർത്തകൻ ഹരിദാസൻ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആർഎസ്എസ് സിപിഎം പോർവിളി കണ്ണൂരിനെ നേരത്തെയും ചോരക്കളിയാക്കിയതാണ്. ഈ ചോരക്കളി പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. സംസ്ഥാനത്ത് കൊല്ലും കൊലയും അക്രമസംഭവങ്ങളും സർവസാധാരണമായി. ക്രമസമാധാനനില പൂർണമായും തകർന്നുവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തിി കൊലവിളി മുഴക്കി ഗുണ്ടാസംഘങ്ങൾ പോലീസിനെ പോലും വെല്ലുവിളിക്കുകയാണ്. ജനങ്ങളുടെ ജീവന് സുരക്ഷിതത്വമില്ല. പോലീസും ആഭ്യന്തര വകുപ്പും നിഷ്‌ക്രിയമാണ്. പോലീസിനെ ഭരിക്കുന്നത് സിപിഎമ്മാണ്. ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രിക്ക് നിയന്ത്രണമില്ലെന്നും…

Read More

ഹരിദാസിന്റെ മൃതദേഹം സംസ്‌കരിച്ചു; കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

കണ്ണൂര്‍: തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. കൊലപാതകം നടന്ന വീട്ടുമുറ്റത്തുനിന്നാണ് ഒരു വടിവാളും ഇരുമ്പ് ദണ്ഡും പോലീസ് കണ്ടെടുത്തത്. സ്ഥലത്ത് പോലീസും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. സംഭവത്തില്‍ ഏഴുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. അതേ സമയം ഹരിദാസിന്റെ മൃതദേഹം സംസ്‌കരിച്ചു. വീട്ടുവളപ്പില്‍ തന്നെയാണ് ഹരിദാസിന് ചിതയൊരുക്കിയത്. മൃതദേഹം തലശ്ശേരി ഏരിയ കമ്മറ്റി ഓഫീസിലെത്തിച്ച് പൊതുദര്‍ശത്തിനു വച്ചശേഷം വിലപായാത്രയായി വീട്ടിലെത്തിക്കുകയായിരുന്നു. വിലാപയാത്ര ഏകദേശം പതിനാലോളം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. ഹരിദാസിന്റെ…

Read More

ഇറാനിൽ യുദ്ധവിമാനം തകർന്ന് മൂന്ന് പേർ മരിച്ചു

ഇറാൻ: വടക്കുപടിഞ്ഞാറൻ ഇറാനിൽ ഒരു യുദ്ധവിമാനം തകർന്ന് വീണ് രണ്ട് പൈലറ്റുമാരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. തബ്രിസിലെ റെസിഡൻഷ്യൽ ഏരിയയിലെ സ്റ്റേഡിയത്തിൽ എഫ്-5 യുദ്ധവിമാനം തകർന്നുവീണു, രണ്ട് പൈലറ്റുമാരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. സംഭവത്തിൽ അധികൃതർ അന്വേഷണം നടത്തിവരികയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് വാങ്ങിയ യുഎസ് നിർമ്മിത സൈനിക വിമാനങ്ങളുടെ ഒരു ശേഖരം ഇറാന്റെ വ്യോമസേനയിലുണ്ട്. റഷ്യൻ നിർമ്മിത മിഗ്, സുഖോയ് വിമാനങ്ങളും ഇതിലുണ്ട്.

Read More

സംസ്ഥാനത്ത് ഇന്ന് 4069 പേർക്ക് കൊവിഡ്, 11 മരണം; 11,026 പേർക്ക് രോഗമുക്തി

കേരളത്തിൽ 4069 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 647, തിരുവനന്തപുരം 531, കോട്ടയം 414, കൊല്ലം 410, കോഴിക്കോട് 353, തൃശൂർ 333, ആലപ്പുഴ 224, മലപ്പുറം 222, പത്തനംതിട്ട 222, ഇടുക്കി 186, കണ്ണൂർ 179, പാലക്കാട് 151, വയനാട് 104, കാസർഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,700 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,57,090 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,53,490 പേർ…

Read More

വയനാട് ജില്ലയില്‍ 104 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (21.02.22) 104 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 461 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 166034 ആയി. 162796 പേര്‍ രോഗമുക്തരായി. നിലവില്‍ 2245 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 2144 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 900 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 296 പേര്‍ ഉള്‍പ്പെടെ ആകെ 2245…

Read More

കണ്ടത്തുവയൽ ഇരട്ടക്കൊലപാതകം: പ്രതി വിശ്വനാഥന് വധശിക്ഷ

വയനാട് വെള്ളമുണ്ട കണ്ടത്തുവയൽ ഇരട്ടക്കൊലപാതക കേസിൽ പ്രതിക്ക് വധശിക്ഷ. തൊട്ടിൽപ്പാലം മരുതോറയിൽ കലങ്ങോട്ടുമ്മൽ വിശ്വനാഥനാണ്(48) വധശിക്ഷ. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് വധശിക്ഷ വിധിച്ചത്. വിശ്വനാഥൻ കുറ്റക്കാരനാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, കവർച്ച, ഭവനഭേദനം, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2018 ജൂലൈ ആറിനാണ് നവദമ്പതികളായിരുന്ന ഉമ്മർ(26), ഭാര്യ ഫാത്തിമ(19)എന്നിവരെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രണ്ട് മാസത്തെ അന്വേഷണത്തിലൊടുവിലാണ് വിശ്വനാഥനെ പോലീസ് അറസ്റ്റ് ചെയ്തത് മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെ വിശ്വനാഥൻ…

Read More

ഹരിദാസിന്റെ ശരീരത്തിൽ 20ലധികം വെട്ടുകൾ, ഇടതുകാൽ മുറിച്ചുമാറ്റി; ഏഴ് പേർ കസ്റ്റഡിയിൽ

  തലശ്ശേരി പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ. ഹരിദാസനുമായി പുന്നോൽ ക്ഷേത്രത്തിൽ വെച്ച് സംഘർഷമുണ്ടാക്കിയവരാണ് കസ്റ്റഡിയിലുള്ളത്. ഭീഷണി പ്രസംഗം നടത്തിയ ബിജെപി കൗൺസിലർ ലിജീഷിനെയും കസ്റ്റഡിയിലെടുക്കുമെന്ന് കണ്ണൂർ കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. നിലവിൽ കസ്റ്റഡിയിലുള്ളവർക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ഇക്കാര്യം പരിശോധിച്ച് വരികയാണ്. ഹരിദാസിന്റേത് ഒരു രാഷ്ട്രീയ കൊലപാതകമാണെന്ന് ഈ ഘട്ടത്തിൽ പറയാനാകില്ല. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും പ്രതികളെല്ലാം ഉടൻ പിടിയിലാകുമെന്നും കമ്മീഷണർ അറിയിച്ചു ഹരിദാസിന്റെ പോസ്റ്റുമോർട്ടം…

Read More