അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 31 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്താൻ പിടികൂടി. ഇവർ മത്സ്യബന്ധനത്തിന് ഉപയോഗിച്ച അഞ്ച് യാനകളും പാക് നാവികസേന പിടിച്ചെടുത്തു.
നാവികസേനയുടെ പട്രോളിങ്ങിനിടെയാണ് മത്സ്യത്തൊഴിലാളികൾ അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചതായി കണ്ടെത്തിയതെന്ന് പാകിസ്താൻ മാരിടൈം സെക്യൂരിറ്റി ഏജൻസി അറിയിച്ചു. പാകിസ്താന്‍ നിയമവും അന്താരാഷ്ട്ര മാരിടൈം നിയമവും അനുസരിച്ചുള്ള തുടര്‍ നിയമനടപടികള്‍ക്കായി യാനങ്ങൾ കറാച്ചിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.