ബ്രസീലിൽ കൊടുങ്കാറ്റിലും പേമാരിയിലും 165 പേർക്ക് ജീവൻ നഷ്ടമായി

 

റിയോ ഡീ ജനീറോ: ബ്രസീലിലെ പേമാരിയിലും ചുഴലിക്കാറ്റിലും തകർന്നടിഞ്ഞ മേഖലയിൽ ശുചീകരണ പ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമി ക്കുന്നു. ഓരോ മേഖലയിലും 300 സന്നദ്ധപ്രവർത്തകരും സുരക്ഷാ സൈനികരു മാണ് ശുചീകരണത്തിനായി നിയോഗിക്കപ്പെട്ടത്. ഇതുവരെ പ്രകൃതി ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 165ലെത്തിയെന്നാണ് ഔദ്യോഗിക കണക്ക്.

ശക്തമായ മഴയിലും പേമാരിയിലും മണ്ണിടിഞ്ഞും ഉരുൾപൊട്ടിയുമാണ് കൂടുതൽ പേരും മരണപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. 865 പേർക്കാണ് വീട് നഷ്ടപ്പെട്ടത്. സാവോ പോളോ, ബാഹിയ എന്നീ മേഖലകളിലാണ് കനത്ത മഴയും കാറ്റും പേമാരിയും ആഞ്ഞടിച്ചത്. നദി കരകവിഞ്ഞൊഴുകിയ പെട്രോപോളിസ് നഗരത്തിൽ മൂന്ന് ലക്ഷം പേരാണ് അധിവസിക്കുന്നത്.