സാവോപോളോ: ബ്രസീലില്‍ ഓക്‌സ്ഫഡ് അസ്ട്രാസെനകയുടെ കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് തിരഞ്ഞെടുത്ത യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. ബ്രസീല്‍ ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. അതേസമയം വാക്സിന്‍ പരീക്ഷണം തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബ്രസിലീല്‍ കൊവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ഫെഡറല്‍ യൂണിവേഴ്സിറ്റി ഓഫ് സാവോ പോളോ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മരിച്ചാളുടെ പേരു വിവരങ്ങളും പുറത്തു വിട്ടിട്ടില്ല. വ്യക്തിയുടെ സ്വകാര്യതയെ മാനിച്ചും കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്തുമാണ് വിവരം പുറത്ത് വിടാത്തതെന്ന് അധികൃതര്‍ പറഞ്ഞു. ഇദ്ദേഹത്തിന് കൊവിഡ് വാക്‌സിന്‍ നല്‍കിയിരുന്നോ ഇല്ലയോ എന്ന കാര്യം ബ്രസീല്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

ഓക്‌സ്ഫര്‍ഡ് സര്‍വകലാശാല ബ്രിട്ടീഷ്- സ്വീഡിഷ് മള്‍ട്ടി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെന്‍കയുമായി ചേര്‍ന്നാണ് കൊവിഡ് വാക്‌സിന്‍ തയാറാക്കിയിട്ടുള്ളത്. ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണം നടക്കുന്നത്.