രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,838 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 77,06,946 ആയി ഉയർന്നു
7,15,812 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 68,74,518 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. രാജ്യത്തെ രോഗമുക്തി നിരക്ക് 89.20 ശതമാനമായി ഉയർന്നു
702 പേർ കൂടി 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരായി മരിച്ചു. ആകെ മരണസംഖ്യ 1,16,616 ആയി ഉയർന്നു. ലോകത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ സ്ഥിരീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ 85 ലക്ഷത്തിലേറെ പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.