വിഷ്ണു വിനോദ് സൺറൈസേഴ്‌സിൽ; സന്തോഷം പങ്കുവെച്ച് ശ്രീശാന്ത്
ഐപിഎല്ലിൽ മലയാളി താരം വിഷ്ണു വിനോദ് തിരികെയെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് മുൻ ഇന്ത്യൻ താരം ശ്രീശാന്ത്. വിഷ്ണുവിനൊപ്പം കേക്ക് മുറിച്ചാണ് ശ്രീശാന്ത് സന്തോഷം പങ്കുവെച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ശ്രീശാന്ത് പങ്കുവെച്ചു. കേരളത്തിനായി അടുത്ത കാലത്തായി ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട് വിഷ്ണു വിനോദ്. 20 ലക്ഷംഅടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണുവിനെ 50 ലക്ഷത്തിനാണ് സൺറൈസേഴ്‌സ് നേടിയത്. താരത്തിനായി മുംബൈ ഇന്ത്യൻസും സൺ റൈസേഴ്‌സ് ഹൈദരബാദുമാണ് ലേലത്തിൽ ഏറ്റുമുട്ടിയത്. ഇഷാൻ കിഷന് ബാക്ക് അപ്പായാണ് മുംബൈ വിഷ്ണു വിനോദിനെ നോട്ടമിട്ടത്. മുംബൈ…