ഐപിഎൽ താരലേലത്തിന്റെ അന്തിമ പട്ടികയിൽ 590 താരങ്ങൾ; ശ്രീശാന്തും ഇടം നേടി

  ഐപിഎൽ 2022 താരലേലത്തിന്റെ അന്തിമ പട്ടിക പുറത്ത്. 590 താരങ്ങളുടെ പട്ടികയാണ് ബിസിസിഐ പ്രസിദ്ധീകരിച്ചത്. മലയാളി താരം എസ് ശ്രീശാന്ത് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഫെബ്രുവരി 12, 13 തീയതികളിൽ ബംഗളൂരുവിലാണ് ലേലം നടക്കുന്നത് 590 പേരിൽ 228 പേർ ക്യാപ്ഡ് കളിക്കാരും 355 പേർ അൺ ക്യാപ്ഡ് താരങ്ങളുമാണ്. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്ന് ഏഴ് താരങ്ങളും അന്തിമ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 370 പേർ ഇന്ത്യയിൽ നിന്നും 220 പേർ വിദേശ താരങ്ങളുമാണ്….

Read More

ഓസ്‌ട്രേലിയൻ ഓപൺ നദാലിന്; 21 ഗ്രാൻഡ്സ്ലാം നേടുന്ന ആദ്യ പുരുഷ താരം

  ചരിത്രം കുറിച്ച് റാഫേൽ നദാൽ. ഓസ്‌ട്രേലിയൻ ഓപൺ കിരീടം നേടിയതോടെ 21 ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ പുരുഷതാരമെന്ന റെക്കോർഡും നദാൽ സ്വന്തമാക്കി. ഓസ്‌ട്രേലിയൻ ഓപൺ ഫൈനലിൽ റഷ്യയുടെ ലോക രണ്ടാം നമ്പർ താരം ഡാനിൽ മെദ് വെദേവിനെ തകർത്താണ് നദാൽ കിരീടം സ്വന്തമാക്കിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടെങ്കിലും പിന്നീട് മൂന്ന് സെറ്റുകൾ നേടിയാണ് കിരീട നേട്ടം. സ്‌കോർ 2-6, 6-7, 6-4, 6-4, 7-5. മൂന്ന്, നാല്, അഞ്ച് സെറ്റുകളിൽ നദാൽ കടുത്ത ഫോമിലേക്ക്…

Read More

ഐപിഎൽ പുതിയ സീസൺ ഇന്ത്യയിൽ; ഗുജറാത്തും മഹാരാഷ്ട്രയും വേദികളാകും

ഐപിഎൽ പതിനഞ്ചാം സീസൺ മത്സരങ്ങൾ ഇന്ത്യയിൽ വെച്ച് തന്നെ നടന്നേക്കുമെന്ന് സൂചന. മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി മത്സരങ്ങൾ നടത്താനാണ് ആലോചിക്കുന്നത്. ലീഗ് ഘട്ടം മഹാരാഷ്ട്രയിലും പ്ലേ ഓഫ് അഹമ്മദാബാദിലും സംഘടിപ്പിക്കാനാണ് ബിസിസിഐ നീക്കം. കൊവിഡ് സാഹചര്യം കൂടുതൽ വഷളായാൽ മാത്രമേ ഇന്ത്യക്ക് പുറത്തേക്ക് മത്സരങ്ങൾ മാറ്റാനുള്ള തീരുമാനം ബിസിസിഐ സ്വീകരിക്കുകയുള്ളു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം, ക്രിക്കറ്റ് ക്ലബ് ബ്രാബോൺ സ്‌റ്റേഡിയം നവി മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയം, പൂനെ ഗഹുഞ്ചെ സ്റ്റേഡിയം എന്നിവിടങ്ങളിലാകും ലീഗ് ഘട്ടം നടക്കുക…

Read More

നായകനായി രോഹിത് ശർമ തിരികെയെത്തി; വിൻഡീസിനെതിരായ ഏകദിന, ടി20 ടീമുകളെ പ്രഖ്യാപിച്ചു

  വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നായകനായി ടീമിൽ തിരിച്ചെത്തി. ജസ്പ്രീത് ബുംറക്കും മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. രവി ബിഷ്‌ണോയ്, ആവേശ് ഖാൻ തുടങ്ങിയവരാണ് ടീമിലെ പുതുമുഖങ്ങൾ. ദീപക് ഹൂഡയും കുൽദീപ് യാദവും തിരിച്ചെത്തിയിട്ടുണ്ട്. പരുക്കിൽ നിന്ന് മുക്തനാകാത്ത രവീന്ദ്ര ജഡേജ ടീമിലില്ല. ടി20 ടീം: രോഹിത് ശർമ, കെ എൽ രാഹുൽ, വിരാട് കോലി, ഇഷാൻ കിഷൻ, ശ്രേയസ്സ് അയ്യർ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്,…

Read More

ഫിറ്റ്‌നസ് ടെസ്റ്റ് പാസായി രോഹിത് ശർമ; വിൻഡീസിനെതിരായ പരമ്പരയിലുണ്ടാകും

  ദക്ഷിണാഫ്രിക്കൻ പര്യടനം പരുക്കിനെ തുടർന്ന് നഷ്ടപ്പെട്ട രോഹിത് ശർമ തിരികെ ഇന്ത്യൻ ടീമിലേക്ക്. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലായിരുന്ന രോഹിത് ഫിറ്റ്‌നസ് ടെസ്റ്റ് പാസായി. ഇതോടെ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ രോഹിത് ടീമിലുണ്ടാകും ഇന്ത്യൻ ഏകദിന, ടി20 ടീമുകളുടെ നായകനാണ് രോഹിത് ശർമ. ദേശീയ സെലക്ഷൻ കമ്മിറ്റി അംഗങ്ങളുമായി രോഹിത് ഉടൻ കൂടിക്കാഴ്ച നടത്തും. വിൻസീഡിനെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച.  

Read More

ആഫ്രിക്കൻ നേഷൻസ് കപ്പിനിടെ സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലുംപെട്ട് ആറ് പേർ മരിച്ചു

  കാമറൂണിൽ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്‌ബോൾ മത്സരത്തിനിടെ സ്‌റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറ് പേർ മരിച്ചു. ഒലെംബ സ്റ്റേഡിയത്തിലാണ് അപകടം. ആതിഥേയരായ കാമറൂണിന്റെ പ്രീ ക്വാർട്ടർ മത്സരത്തിനിടെയാണ് അപകടമുണ്ടായത്. കൊമോറോസ് ദ്വീപിനെതിരെയായിരുന്നു മത്സരം മത്സരം കാണാനായി സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയിരുന്ന ആരാധകർ ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെയാണ് തിക്കും തിരക്കുമുണ്ടായത്. ആറ് പേർ മരിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നുണ്ട് നാൽപതിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ പലരുടെയും…

Read More

സ്മൃതി മന്ദാന വനിതാ ക്രിക്കറ്റർ ഓഫ് ദി ഇയർ, ഷഹീൻ അഫ്രീദി മികച്ച പുരുഷ ക്രിക്കറ്റർ

2021-ലെ മികച്ച പ്രകടനത്തിനുള്ള ഐസിസിയുടെ വനിതാ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാനയ്ക്ക്. റേച്ചൽ ഹെയ്ഹോ ഫ്ളിന്റിന്റെ പേരിൽ അറിയപ്പെടുന്ന പുരസ്‌കാരമാണ് മന്ദാനയ്ക്ക് ലഭിക്കുക. 2021 ലെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം പാകിസ്താൻ പേസർ ഷഹീൻ ഷാ അഫ്രീദിക്ക് ലഭിച്ചു.സർ ഗാരിഫീൽഡ് സോബേഴ്‌സ് പുരസ്‌കാരമാണ് ലഭിക്കുക. 2021-ൽ വിവിധ ഫോർമാറ്റുകളിലായി 22 മത്സരങ്ങൾ കളിച്ച മന്ദാന 38.86 ശരാശരിയിൽ 855 റൺസാണ് അടിച്ചുകൂട്ടിയത്. ഒരു സെഞ്ചുറിയും അഞ്ച് അർധ…

Read More

കേപ് ടൗൺ ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക 287ന് പുറത്ത്; ക്വിന്റൺ ഡികോക്കിന് സെഞ്ച്വറി

കേപ്ടൗണിൽ നടക്കുന്ന മൂന്നാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കക്ക് മികച്ച സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ദക്ഷിണാഫ്രിക്ക 49.5 ഓവറിൽ 287 റൺസിന് ഓൾ ഔട്ടായി. സെഞ്ച്വറി നേടിയ ക്വിന്റൺ ഡികോക്കിന്റെ മികവിലാണ് ദക്ഷിണാഫ്രിക്ക സ്‌കോർ ഉയർത്തിയത്. തകർച്ചയോടെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. 34 റൺസെടുക്കുന്നതിനിടെ അവർക്ക് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. സ്‌കോർ 70ൽ മൂന്നാം വിക്കറ്റും വീണു. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒരുമിച്ച ഡികോക്കും വാൻഡർഡസനും ചേർന്ന് ഗംഭീര കൂട്ടുകെട്ടുണ്ടാക്കിയതോടെ ദക്ഷിണാഫ്രിക്ക കരകയറി. ക്വിന്റൺ ഡികോക്ക്…

Read More

മാനം രക്ഷിക്കാൻ ടീം ഇന്ത്യ; മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകർച്ച

  മൂന്നാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ദക്ഷിണാഫ്രിക്കയുടെ മുൻനിര തകർന്നു. മത്സരം പത്തോവർ പൂർത്തിയാകുമ്പോൾ ആതിഥേയർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എന്ന നിലയിലാണ്. മലാൻ, ബവുമ എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. സ്‌കോർ 8ൽ നിൽക്കെ ഒരു റൺസെടുത്ത മലാനെ ദീപക് ചാഹർ പുറത്താക്കുകയായിരുന്നു. എട്ട് റൺസെടുത്ത ബവുമ റൺ ഔട്ടായി. 34 റൺസുമായി ക്വിന്റൺ ഡി കോക്കും 9 റൺസുമായി മർക്രാമുമാണ് ക്രീസിൽ ആദ്യ രണ്ട് ഏകദിനങ്ങളിലും പരാജയപ്പെട്ട…

Read More

കോലിക്കെതിരെ വലിയൊരു ലോബി പ്രവർത്തിക്കുന്നു: ഷൊഹൈബ് അക്തർ

  ഇന്ത്യൻ ക്രിക്കറ്റിൽ വിരാട് കോലിക്കെതിരെ വലിയൊരു ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് ഷൊഹൈബ് അക്തർ. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് അക്തറിന്റെ വിവാദ പ്രസ്താവന. കോലിയെ സംബന്ധിച്ച് വളരെ മോശം സമയാണ്. ടി20 ലോകകപ്പിൽ കിരീടം നേടിയില്ലെങ്കിൽ കോലിയുടെ നായക സ്ഥാനം നഷ്ടപ്പെടുമെന്ന് നേരത്തെ അറിയാമായിരുന്നു. അത് സംഭവിച്ചു കോലിക്കെതിരെ വലിയൊരു സംഘമുണ്ട് ക്രിക്കറ്റിൽ. അതാണ് അദ്ദേഹത്തിന് നായക സ്ഥാനം നഷ്ടപ്പെടുത്തിയത്. കോലി ക്രിക്കറ്റ് ആസ്വദിച്ച് കളിക്കുന്ന താരമാണ്. അദ്ദേഹത്തിന് ഇനിയും അത് തുടരാനാകട്ടെ. എതിരെ നിൽക്കുന്നവർക്ക് ബാറ്റ്…

Read More