ബവുമക്കും വാൻഡർ ഡസനും സെഞ്ച്വറി; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ സ്‌കോർ

  ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് മികച്ച സ്‌കോർ. നിശ്ചിത അമ്പത് ഓവറിൽ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തിൽ 296 റൺസെടുത്തു. സെഞ്ച്വറി നേടിയ നായകൻ ടെമ്പ ബവുമ, റാസി വാൻ ഡർ ഡസൻ എന്നിവരുടെ മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലേക്ക് എത്തിയത് ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കോർ 19ൽ അവർക്ക് ഓപണർ മലാനെ നഷ്ടപ്പെട്ടു. 58ൽ 27 റൺസെടുത്ത ക്വിന്റൺ ഡി കോക്കിനെയും സ്‌കോർ 68ൽ നാല് റൺസെടുത്ത എയ്ഡൻ മർക്രാമിനെയും നഷ്ടമായതോടെ…

Read More

ഫോമിലേക്ക് തിരിച്ചെത്താനാകില്ല; ടെന്നീസിൽ നിന്ന് വിരമിക്കുന്നതായി സാനിയ മിർസ

  സാനിയ മിർസ പ്രൊഫഷണൽ ടെന്നീസ് മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നു. ഓസ്‌ട്രേലിയൻ ഓപൺ വനിതാ സിംഗിൾസിൽ പുറത്തായതിന് പിന്നാലെയാണ് പ്രഖ്യാപനം. ഈ സീസണോടെ ടെന്നീസിൽ നിന്ന് വിരമിക്കുമെന്നാണ് സാനിയ അറിയിച്ചത്. ഇതെന്റെ അവസാന സീസണായിരിക്കും. ഇക്കാര്യം തീരുമാനിച്ചു. എനിക്ക് സീസൺ പൂർത്തിയാക്കാനാകുമോ എന്നുപോലും ഉറപ്പില്ല. പക്ഷേ പൂർത്തിയാക്കണം എന്നാണ് ആഗ്രഹമെന്നായിരുന്നു സാനിയയുടെ പ്രതികരണം. യാത്രകൾ തന്റെ മൂന്ന് വയസ്സുള്ള മകനെ ബാധിക്കുന്നു. അവനോടൊപ്പം നിൽക്കേണ്ട സമയാണ്. എന്റെ ശരീരം ക്ഷീണിച്ചുവെന്നാണ് കരുതുന്നത്. കാൽമുട്ടിൽ വേദനയുണ്ട് ഫോമിലേക്ക് തിരിച്ചുവരും…

Read More

ടെസ്റ്റ് പരമ്പരയുടെ ക്ഷീണം മാറ്റാൻ ഇന്ത്യ; ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ഏകദിനം ഇന്ന്

  ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ജോഹന്നാസ്ബർഗിൽ നടക്കും. ഉച്ചയ്ക്ക് ശേഷം 2 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. രോഹിത് ശർമയുടെ അഭാവത്തിൽ കെ എൽ രാഹുലാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ക്യാപ്റ്റൻസിയുടെ ഭാരമില്ലാതെ ഏറെക്കാലത്തിന് ശേഷം കോലിയും ഇന്നിറങ്ങും ടെസ്റ്റ് പരമ്പര കൈവിട്ടതിന്റെ നിരാശ മായ്ച്ചുകളയുകയാണ് ഇന്ത്യയുടെ ലക്ഷ്യം. നിരവധി യുവതാരങ്ങളാണ് ഇന്ത്യൻ ടീമിന്റെ കരുത്ത്. വെങ്കിടേഷ് അയ്യരും റിതുരാജ് ഗെയ്ക്ക് വാദുമൊക്കെ പ്ലേയിംഗ് ഇലവനിലേക്കുള്ള വിളിയും കാത്തിരിക്കുകയാണ്. വെറ്ററൻ താരം ശിഖർ ധവാനും…

Read More

കോലിക്ക് പകരം ആരാകും ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ; രോഹിതും രാഹുലും പന്തും പട്ടികയിൽ

ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം വിരാട് കോലി രാജിവെച്ചതിന് പിന്നാലെ പുതിയ നായകനെ കണ്ടെത്താനായുള്ള നീക്കം സെലക്ടർമാർ ആരംഭിച്ചു. ബിസിസിഐയുടെ അഭിപ്രായം കൂടി പരിഗണിച്ചാകും പുതിയ നായകനെ പ്രഖ്യാപിക്കുക. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര ഫെബ്രുവരി 25ന് ആരംഭിക്കാനിരിക്കുകയാണ് ഏകദിന, ടി20 ടീമുകളുടെ നായകനായ രോഹിത് ശർമ, കെ എൽ രാഹുൽ, റിഷഭ് പന്ത് എന്നിവരെയാണ് സെലക്ടർമാർ പരിഗണിക്കുന്നത്. കോലിയുടെ അഭാവത്തിൽ ടീമിനെ നയിച്ചിരുന്ന അജിങ്ക്യ രഹാനെ ഫോം ഔട്ടായതിനാൽ ടീമിൽ പോലും ഇടം നേടാൻ…

Read More

ജോക്കോവിച്ചിന് ഓസ്‌ട്രേലിയൻ ഓപൺ കളിക്കാനാകില്ല; എത്രയും വേഗം രാജ്യം വിടാൻ നിർദേശം

സെർബിയയുടെ ലോക ഒന്നാം നമ്പർ ടെന്നീസ് താരമായ നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയൻ ഓപൺ കളിക്കാനാകില്ല. താരത്തിന്റെ വിസ റദ്ദാക്കിയത് ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ ഓസ്‌ട്രേലിയൻ കോടതി തള്ളി. താരത്തോട് ഉടൻ ഓസ്‌ട്രേലിയ വിടാനും നിർദേശം നൽകി. മൂന്ന് വർഷത്തേക്ക് താരത്തിന് പ്രവേശന വിലക്കേർപ്പെടുത്തിയ ഓസ്‌ട്രേലിയൻ സർക്കാരിന്റെ തീരുമാനവും കോടതി ശരിവെക്കുകയായിരുന്നുു സെർബിയയുടെ ലോക ഒന്നാം നമ്പർ ടെന്നീസ് താരമായ നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയൻ ഓപൺ കളിക്കാനാകില്ല. താരത്തിന്റെ വിസ റദ്ദാക്കിയത് ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ…

Read More

കോഹ്ലിയുടെ തീരുമാനം വ്യക്തിപരം, അതിനെ ബഹുമാനിക്കുന്നു: സൗരവ് ഗാംഗുലി

വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ക്രിക്കറ്റ് എല്ലാ ഫോർമാറ്റുകളിലും അതിവേഗം കുതിച്ചുയർന്നുവെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള കോഹ്ലിയുടെ തീരുമാനം വ്യക്തിപരമാണ്. ബിസിസിഐ അതിനെ വളരെയധികം ബഹുമാനിക്കുന്നു. ഭാവിയിൽ ഈ ടീമിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ അദ്ദേഹം ഒരു പ്രധാന അംഗമായിരിക്കും. നല്ല തീരുമാനം, എന്നായിരുന്നു ഗാംഗുലിയുടെ ട്വീറ്റ് ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഇന്നലെയാണ് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചത്. അപ്രതീക്ഷിതമായിരുന്നു രാജിപ്രഖ്യാപനം. ബിസിസിഐക്കും മുൻ…

Read More

കോഹ്ലി ടെസ്റ്റ് ക്യാപ്റ്റന്‍സിയുമൊഴിഞ്ഞു

  ഏകദിനത്തിനും ടി20ക്കും പിറകെ ടെസ്റ്റ് നായകസ്ഥാനവുമൊഴിഞ്ഞ് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരതോല്‍വിക്കു പിറകെയാണ് കോഹ്ലിയുടെ ഞെട്ടിക്കുന്ന പ്രഖ്യാപനം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ദീര്‍ഘമായ കുറിപ്പിലൂടെയാണ് പ്രഖ്യാപനം. ടി20 ലോകകപ്പ് തോല്‍വിക്കു പിറകെയാണ് കോഹ്ലി ചെറിയ ഫോര്‍മാറ്റിലെ നായകസ്ഥാനമൊഴിഞ്ഞത്. പിന്നാലെ, ഏകദിനത്തിലും കോഹ്ലിയെ മാറ്റി ബിസിസിഐ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സി ഏല്‍പിച്ചിരുന്നു. ടീമിനെ ശരിയായ ദിശയിലെത്തിക്കാനായുള്ള നിരന്തരം പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഏഴുവര്‍ഷമാണ് പിന്നിടുന്നതെന്ന് കോഹ്ലി രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറഞ്ഞു. അത്യധികം സത്യസന്ധതയോടെയാണ് ഞാന്‍ ജോലി ചെയ്തത്….

Read More

മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് പരാജയം; പരമ്പരയും കൈവിട്ടു

  മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് പരാജയം; പരമ്പരയും കൈവിട്ടു ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് തോൽവി. കേപ് ടൗണിൽ നടന്ന മത്സരത്തിൽ ഏഴ് വി്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. വിജയലക്ഷ്യമായ 212 റൺസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. ഇതോടെ പരമ്പരയും ആതിഥേയർ സ്വന്തമാക്കി. മൂന്ന് ടെസ്റ്റുകളുടെ പരമ്പര 2-1നാണ് ദക്ഷിണാഫ്രിക്ക നേടിയത്. 16 റൺസെടുത്ത മർക്രാം, 30 റൺസെടുത്ത എൽഗാർ, 82 റൺസെടുത്ത പീറ്റേഴ്‌സൺ എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. വാൻഡർസൻ 41 റൺസുമായും ബവുമ…

Read More

ജോക്കോവിച്ചിന്റെ വിസ ഓസ്‌ട്രേലിയ വീണ്ടും റദ്ദാക്കി; മൂന്ന് വർഷത്തേക്ക് പ്രവേശന വിലക്ക്

  സെർബിയയുടെ ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ ഓസ്‌ട്രേലിയ വീണ്ടും റദ്ദാക്കി. മൂന്ന് വർഷത്തേക്ക് ഓസ്‌ട്രേലിയയിൽ പ്രവേശിക്കുന്നതിന് താരത്തിന് വിലക്കേർപ്പെടുത്തി. കോടതി വിധിയുടെ ബലത്തിൽ ഓസ്‌ട്രേലിയയിൽ തുടരുന്ന ജോക്കോവിച്ചിന്റെ വിസ കുടിയേറ്റ വകുപ്പ് മന്ത്രി പ്രത്യേക അധികാരമുപയോഗിച്ച് റദ്ദാക്കുകയായിരുന്നു കൊവിഡ് വാക്‌സിൻ എടുക്കാതെ ഓസ്‌ട്രേലിയയിൽ പ്രവേശിച്ചതിനാലാണ് ജോക്കോവിച്ചിനെതിരായ നടപടിയും പൊതുതാത്പര്യം കണക്കിലെടുത്താണ് വിസ റദ്ദാക്കിയതെന്നും മന്ത്രി അലക്‌സ് ഹോക് പറഞ്ഞു. അതേസമയം വീണ്ടും കോടതിയെ സമീപിക്കാനാണ് താരത്തിന്റെ തീരുമാനം  

Read More

സെഞ്ച്വറിയുമായി പന്തിന്റെ ഒറ്റയാൾ പോരാട്ടം; ദക്ഷിണാഫ്രിക്കക്ക് 212 റൺസ് വിജയലക്ഷ്യം

  ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യ 198 റൺസിന് പുറത്തായി. ഒന്നാമിന്നിംഗ്‌സിലെ 13 റൺസ് ലീഡ് സഹിതം 212 റൺസ് വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്കക്ക് മുന്നിൽ ഇന്ത്യ വെച്ചത്. സെഞ്ച്വറി നേടിയ റിഷഭ് പന്തിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 139 പന്തിൽ ആറ് ഫോറും നാല് സിക്‌സും സഹിതം പന്ത് 100 റൺസുമായി പുറത്താകാതെ നിന്നു ഇന്ത്യൻ ഇന്നിംഗ്‌സിലെ 198 റൺസിൽ 100ഉം പന്തിന്റെ സംഭാവനയായിരുന്നു. ബാക്കി 10 പേരും കൂടി വെറും…

Read More