ഒഡീഷയെ തകർത്ത് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയക്കുതിപ്പ്; ഒന്നാം സ്ഥാനം തിരികെ പിടിച്ചു
ഐഎസ്എല്ലിൽ വിജയക്കുതിപ്പ് തുടർന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഒഡീഷ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ഇതോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം മഞ്ഞപ്പട തിരികെ പിടിച്ചു. ആദ്യ പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് ഗോളുകളും പിറന്നത്. നിഷു കുമാർ, ഹർമൻജോത് ഖബ്ര എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി സ്‌കോർ ചെയ്തത്. 28ാം മിനിറ്റിൽ നിഷുവാണ് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. ലൂണയുടെ പാസിൽ നിന്നും നിഷു തൊടുത്ത ഷോട്ട് പോസ്റ്റിലേക്ക് പാഞ്ഞുകയറി. കൃത്യം 12 മിനിറ്റിന് ശേഷം കോർണർ കിക്കിൽ തല…