ഇന്ത്യ രണ്ടാമിന്നിംഗ്‌സിൽ 266ന് പുറത്ത്; ദക്ഷിണാഫ്രിക്കക്ക് 240 റൺസ് വിജയലക്ഷ്യം

 

വാണ്ടറേഴ്‌സ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് 240 റൺസ് വിജയലക്ഷ്യം. രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ 266 റൺസിന് എല്ലാവരും പുറത്തായി. കൂടുതൽ പ്രതിരോധത്തിന് നിൽക്കാതെ റൺസ് സ്‌കോർ ചെയ്യാനായിരുന്നു മൂന്നാം ദിനത്തിലെ ഇന്ത്യൻ പ്ലാനിംഗ്. 60.1 ഓവറിൽ 4.42 ശരാശരിയിലാണ് ഇന്ത്യ 266 റൺസ് എടുത്തത്. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 202റൺസാണ് എടുത്തത്. ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സിൽ 229 റൺസെടുത്തു. 27 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡാണ് ദക്ഷിണാഫ്രിക്കക്കുണ്ടായിരുന്നത്.

2ന് 85 റൺസ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. പൂജാരയും രഹാഹനെയും ചേർന്ന് ഏകദിന ശൈലിയിൽ മൂന്നാം ദിനവും ബാറ്റ് വീശിയതോടെ ഇന്ത്യൻ സ്‌കോർ അതിവേഗത്തിൽ കുതിച്ചു. മൂന്നാംദിനത്തിലെ ആദ്യ പത്തോവറിൽ 51 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്.

പൂജാര 61 പന്തിൽ അർധ സെഞ്ച്വറി തികച്ചു. തൊട്ടുപിന്നാലെ രഹാനെയും അർധ സെഞ്ച്വറി തികച്ചതോടെ ഇന്ത്യ വലിയ സ്‌കോറിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയായി. എന്നാൽ സ്‌കോർ 155ൽ 58 റൺസെടുത്ത രഹാനെ പുറത്തായി. 78 പന്തിൽ എട്ട് സിക്സും ഒരു സിക്സും സഹിതമാണ് രഹാനെ 58 റൺസെടുത്തത്