മരണച്ചുഴിയായി പിച്ച്: ഇംഗ്ലണ്ട് രണ്ടാമിന്നിംഗ്‌സില്‍ 81 റണ്‍സിന് പുറത്ത്, ഇന്ത്യക്ക് 49 റണ്‍സിന്റെ വിജയലക്ഷ്യം

സ്പിന്നര്‍മാരുടെ പറുദീസയായി മൊട്ടേര സ്റ്റേഡിയം. രണ്ടാമിന്നിംഗ്‌സില്‍ ഇംഗ്ലണ്ട് കേവലം 81 റണ്‍സിന് എല്ലാവരും പുറത്തായി. രണ്ടാം ദിനം ഇന്ത്യ 3ന് 99 റണ്‍സ് എന്ന നിലയിലാണ് ആരംഭിച്ചത്. ഇന്ത്യ 145 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 81 റണ്‍സിനും വീണതോടെ ടെസ്റ്റ് രണ്ട് ദിവസങ്ങള്‍ കൊണ്ട് തന്നെ പൂര്‍ത്തിയാകുമെന്ന് ഏകദേശം ഉറപ്പായി

49 റണ്‍സാണ് ഇന്ത്യക്ക് മുന്നിലെ വിജയലക്ഷ്യം. രണ്ടാമിന്നിംഗ്‌സില്‍ ഇന്ത്യക്കായി അക്‌സര്‍ പട്ടേല്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അശ്വിന്‍ നാലും വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റുമെടുത്തു

25 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്‌സ് ആണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. ജോ റൂട്ട് 19 റണ്‍സും ഒലി പോപ് 12 റണ്‍സുമെടുത്തു. മറ്റാര്‍ക്കും രണ്ടക്കം തികയ്ക്കാനായില്ല