ഡിഎം വിംസ് ഫാർമസി കോളേജിൽ ആദ്യ ബാച്ച് ഫാം ഡി കോഴ്സ് ഓറിയന്റേഷൻ നടന്നു

മേപ്പാടി: ഡോ. മൂപ്പൻസ് അക്കാദമിയുടെ കീഴിൽ കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും ഫാർമസി കൗൺസിലിന്റെയും അംഗീകാരത്തോടെ മേപ്പാടി ഡിഎം വിംസ് ക്യാമ്പസ്സിൽ പ്രവർത്തിച്ചുവരുന്ന വയനാട് ജില്ലയിലെ ഏക ഫാർമസി കോളേജായ ഡിഎം വിംസ് ഫാർമസി കോളേജിലെ ആദ്യ ബാച്ച് ഫാം ഡി കോഴ്സിന്റെ ആരംഭം കുറിച്ചുകൊണ്ടുള്ള ഓറിയന്റേഷൻ പരിപാടി ഡിഎം വിംസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്താ ഉൽഘാടനം ചെയ്തു.
ഫാർമസി കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ എം എൽ ലാൽ പ്രശാന്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. വാസിഫ് മായൻ, ഡിഎം വിംസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ കെ എൻ സുരേഷ്, ജനറൽ മെഡിസിൻ വിഭാഗം പ്രൊഫസർമാരായ ഡോ. ശുഭ ശ്രീനിവാസ്, ഡോ. അനീഷ് ബഷീർ, കമ്മ്യൂണിറ്റി മെഡിസിൻ മേധാവി. ഡോ സുദർശൻ, പി ടി എ പ്രസിഡന്റ്‌ ശ്രീ. മുനീർ പി എന്നിവർ സംസാരിച്ചു.