ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പരമ്പര; കാര്യവട്ടത്തെ വേദി മാറ്റി
മുംബൈ: വെസ്റ്റിന്‍ഡീസിനെതിരെ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യയുടെ ട്വന്റി20 പരമ്പരയിലെ മത്സരത്തിനുള്ള വേദി തിരുവന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നിന്നും മാറ്റി. കൊവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് മത്സരവേദി മാറ്റാനുള്ള ബി സി സി ഐ തീരുമാനം. ഇതോടെ എല്ലാ മത്സരങ്ങളും കൊല്‍ക്കത്തിയില്‍ നടത്താനാണ് തീരുമാനം. പരമ്പരയിലെ അവസാന മത്സരമായിരുന്നു കാര്യവട്ടത്ത് നടക്കേണ്ടിയിരുന്നത്.