ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ നായകൻ കെ എൽ രാഹുൽ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് രാഹുലും ധവാനും ചേർന്ന് ഇന്ത്യക്കായി നൽകുന്നത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 50 റൺസ് പിന്നിട്ടു
ഒമ്പത് ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 55 റൺസ് എന്ന നിലയിലാണ്. 20 റൺസുമായി രാഹുലും 24 റൺസുമായി ധവാനുമാണ് ക്രീസിൽ
ഒന്നാം ഏകദിനത്തിൽ കളിച്ച അതേ ടീമിനെ തന്നെയാണ് ഇന്ത്യ നിലനിർത്തിയത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യ പരമ്പരയിൽ 0-1ന് പിന്നിലാണ്.