തിരുവനന്തപുരം: സിപിഎം സമ്മേളനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രതിപക്ഷ നേതാവ് വസ്തുതകൾ മനസിലാക്കാതെയാണ് വിമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനോട് പാർട്ടി പ്രത്യേക കോവിഡ് മാനദണ്ഡങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അത്തരത്തിൽ സിപിഎം നിർദേശം സമർപ്പിച്ചിട്ടില്ല. എല്ലാ സമ്മേളനങ്ങളിലും പ്രതിനിധികളെ കുറച്ചിട്ടുണ്ട്. പൊതുപരിപാടികൾ എല്ലാം റദ്ദാക്കി.