സംസ്ഥാനത്ത് ഇന്ന് 54 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 54 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം 8, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ 6 വീതം, കൊല്ലം, കോട്ടയം 5 വീതം, ആലപ്പുഴ 4, കോഴിക്കോട് 3, പാലക്കാട് 2, വയനാട്, കാസർഗോഡ് 1 വീതം ഒമിക്രോൺ സ്ഥിരീകരിച്ചത്. ഒരാൾ യുഎഇയിൽ നിന്നും വന്ന കർണാടക സ്വദേശിയാണ്. 35 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 7 പേർ ഹൈ റിസ്‌ക് രാജ്യത്തിൽ നിന്നും വന്നതാണ്….

Read More

രാജ്യത്ത് 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾ പൊതുഇടങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണം

ന്യൂഡൽഹി: രാജ്യത്ത് 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾ പൊതുഇടങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണം.ഒമിക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതുക്കിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയത്. 6 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ നിരീക്ഷണത്തിൽ സുരക്ഷിതമായി മാസ്‌ക് ധരിക്കാം. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാസ്‌ക് നിർബന്ധമായി ശുപാർശ ചെയ്യില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ആന്റിവൈറൽ, മോണോക്ലോക്കൽ ആന്റിബോഡികളുടെ ഉപയോഗം ഗുരുതരാവസ്ഥ ഇല്ലാത്ത 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി നിർദ്ദേശിക്കുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഗുരുതരമല്ലാത്ത കൊറോണ…

Read More

ആഹാരം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും വയർ കുറയുന്നില്ലേ? കാരണം ഇതാകാം

  ഒതുങ്ങിയ വയർ ആണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ അടിക്കടി തൂങ്ങിവരുന്ന വയറ് മിക്കവരുടെയും ഒരു പ്രശ്നം തന്നെയാണ്. ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും എല്ലാം ശീലിച്ചിട്ടും വയറിലെ കൊഴുപ്പ് കുറയുന്നില്ല. ഇതു പോലെ വയറു ചാടാൻ ചിലര്‍ കാരണങ്ങൾ ഉണ്ട്. അവയെ അറിയാം. 1. ജനിതകമായ കാരണങ്ങൾ ഹെൽത്തിയായ ഫുഡുകഴിച്ചിട്ടും അരവണ്ണം കുറയുന്നില്ലേ. കാരണം ജീനുകളാകാം. ജീനുകൾക്ക് നേരിട്ട് വലിയവയറുമായി ബന്ധമൊന്നും ഇല്ലെങ്കിലും ചില പങ്ക് ഉണ്ട്. വിസറൽ ഫാറ്റ് ആണ് കാരണം. ഉദരത്തിൽ ശേഖരിക്കപ്പെടുന്ന കൊഴുപ്പ്…

Read More

കോവിഡ് വ്യാപനം; തമിഴ്നാട്ടിൽ ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ

  ചെന്നൈ: കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ.വിമാനത്താവളം, ബസ്സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകാൻ ഓട്ടോ, ടാക്സികൾ എന്നിവ അനുവദിക്കും. 28,561പേർക്കാണ് തമിഴ്നാട്ടിൽ വ്യാഴാഴ്ച കോവിഡ് ബാധിച്ചത്. തമിഴ്നാട്ടിൽ മൊത്തം കോവിഡ് ബാധിച്ചവരുടെ എണ്ണം 30,42,796 ആയി.കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കോളജുകളിലെ സെമസ്റ്റർ പരീക്ഷകൾ ഫെബ്രുവരി ഒന്ന് മുതൽ 20 വരെ ഓൺലൈനായി നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊൻമുടി അറിയിച്ചിരുന്നു.

Read More

പ്രമേഹം നിയന്ത്രണവിധേയമാക്കാനും, ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാനും മുരിങ്ങയില പാനീയം

  ഇലക്കറികൾ എല്ലാം തന്നെ ആരോഗ്യദായകം ആണ്. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്ന ഇലകളിൽ ഏറ്റവും മികച്ചത് മുരിങ്ങയിലെ ആണ്. ഇലകൾക്ക് പച്ച നിറം നൽകുന്ന ക്ലോറോഫിൽ ശരീരത്തിലെത്തുന്നത് വഴി നിരവധി പോഷകാംശങ്ങൾ നമുക്ക് ലഭ്യമാകും. ഓക്സിജൻ എല്ലാ കോശങ്ങളിലും എത്തിക്കാൻ സഹായിക്കുന്നതിനാൽ രക്തം, എൻസൈമുകൾ,ഹോർമോണുകൾ എന്നിവയുടെ ഉത്പാദനത്തിന് ആവശ്യം വേണ്ട ഘടകമാണ് ഇത്. നമ്മുടെ ദൈനംദിനചര്യയിൽ 100 മുതൽ 200 ഗ്രാം വരെ ഇലക്കറികൾ ഉൾപ്പെടുത്തണം. ഏറ്റവും കൂടുതൽ പോഷകാംശങ്ങൾ നിറഞ്ഞ മുരിങ്ങയില കൊണ്ട് ഉണ്ടാക്കാൻ…

Read More

കാസർകോട് 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾ വിലക്കി ഹൈക്കോടതി; സിപിഎം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി

  കാസർകോട് ജില്ലയിൽ 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്ന സമ്മേളനങ്ങൾ ഹൈക്കോടതി വിലക്കി. പൊതുസമ്മേളനങ്ങൾ വിലക്കി കൊണ്ടുള്ള ഉത്തരവ് ജില്ലാ കലക്ടർ പിൻവലിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. സമ്മേളനങ്ങളിൽ 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്നില്ലെന്ന് ജില്ലാ കലക്ടർ ഉറപ്പാക്കണമെന്ന് കോടതി നിർദേശം നൽകി ഒരാഴ്ചത്തേക്കാണ് ഇടക്കാല ഉത്തരവിന് പ്രാബല്യം. റിപബ്ലിക് ദിനാഘോഷത്തിൽ പോലും ആളുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾക്ക് എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു. അതേസമയം ഇന്ന്…

Read More

പന്തും രാഹുലും കസറി; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്‌കോർ

  ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്‌കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്തു. റിഷഭ് പന്തിന്റെയും നായകൻ കെ എൽ രാഹുലിന്റെയും അർധ സെഞ്ച്വറികളാണ് ഇന്ത്യക്ക് മികച്ച സ്‌കോർ നേടിക്കൊടുത്തത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു ഒന്നാം വിക്കറ്റിൽ നല്ല തുടക്കം തന്നെ ഇന്ത്യക്ക് ലഭിച്ചിരുന്നു. സ്‌കോർ 63ൽ നിൽക്കെയാണ് 29 റൺസെടുത്ത ധവാൻ പുറത്താകുന്നത്. തൊട്ടുപിന്നാലെ കോലി പൂജ്യത്തിന് മടങ്ങിയതോടെ ഇന്ത്യ 2ന് 64 റൺസ്…

Read More

സംസ്ഥാനത്ത് ലോക്ക് ഡൗൺ അവസാന മാർഗം മാത്രം; ക്ലസ്റ്റർ മാനേജ്‌മെന്റ് മാർഗനിർദേശം പുറത്തിറക്കി

സംസ്ഥാനത്ത് ലോക്ക്ഡൗൺ അവസാനത്തെ മാർഗമായി മാത്രമേ നടപ്പാക്കൂ എന്നാവർത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ കൊവിഡ് ക്ലസ്റ്റർ മാനേജ്‌മെന്റ് മാർഗനിർദേശം പുറത്തിറക്കി. ഒരു സ്ഥാപനത്തിൽ പത്ത് പേർ പോസിറ്റീവായാൽ അത് ലാർജ് ക്ലസ്റ്ററാകും. അത്തരത്തിൽ അഞ്ച് ക്ലസ്റ്ററുകളുണ്ടായാൽ ജില്ലാ കലക്ടർമാരെയും ജില്ലാ ഭരണകൂടത്തെയും അടക്കം അറിയിച്ച് ആ സ്ഥാപനം 5 ദിവസത്തേക്ക് അടയ്ക്കണം. കോളേജുകൾ ഉൾപ്പടെ ഉള്ളവയ്ക്ക് ഇത് ബാധകമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ഓരോ സ്ഥാപനവും…

Read More

വയനാട് ജില്ലയില്‍ 850 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (21.01.22) 850 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 89 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 41.67 ആണ്. 13 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 831 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 18 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ആറ് ആക്റ്റീവ് കോവിഡ് ക്ലസ്റ്ററാണ് ഉളളത്. പൂക്കോട് വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി, പൂക്കോട് ജവഹര്‍ നവോദയ വിദ്യാലയം, പുല്‍പ്പള്ളി…

Read More

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ 1798, പത്തനംതിട്ട 1708, ഇടുക്കി 1354, വയനാട് 850, കാസര്‍ഗോഡ് 563 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,218 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,55,438 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,47,666 പേര്‍…

Read More