പ്രമേഹം നിയന്ത്രണവിധേയമാക്കാനും, ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാനും മുരിങ്ങയില പാനീയം

 

ഇലക്കറികൾ എല്ലാം തന്നെ ആരോഗ്യദായകം ആണ്. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്ന ഇലകളിൽ ഏറ്റവും മികച്ചത് മുരിങ്ങയിലെ ആണ്. ഇലകൾക്ക് പച്ച നിറം നൽകുന്ന ക്ലോറോഫിൽ ശരീരത്തിലെത്തുന്നത് വഴി നിരവധി പോഷകാംശങ്ങൾ നമുക്ക് ലഭ്യമാകും.

ഓക്സിജൻ എല്ലാ കോശങ്ങളിലും എത്തിക്കാൻ സഹായിക്കുന്നതിനാൽ രക്തം, എൻസൈമുകൾ,ഹോർമോണുകൾ എന്നിവയുടെ ഉത്പാദനത്തിന് ആവശ്യം വേണ്ട ഘടകമാണ് ഇത്. നമ്മുടെ ദൈനംദിനചര്യയിൽ 100 മുതൽ 200 ഗ്രാം വരെ ഇലക്കറികൾ ഉൾപ്പെടുത്തണം.

ഏറ്റവും കൂടുതൽ പോഷകാംശങ്ങൾ നിറഞ്ഞ മുരിങ്ങയില കൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന രണ്ട് വിഭവങ്ങളാണ് താഴെ പറയുന്നത്. ഇത് വൃക്കരോഗികൾ വൃക്കയിൽ കല്ലുള്ളവരും സ്ഥിരമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക.

മുരിങ്ങയില പാനീയം
മുരിങ്ങയില ഒരു കപ്പ്
പാവയ്ക്ക 50 ഗ്രാം
കോവൽ 5
തക്കാളി 2
നെല്ലിക്ക 4
ഉലുവ വെള്ളം ഒരു ഗ്ലാസ്
അമരക്ക വെന്ത വെള്ളം അര ഗ്ലാസ്
തയ്യാറാക്കുന്ന വിധം
ചേരുവകൾ ഒന്നിച്ചാക്കി മിക്സിയിൽ അടിച്ച് അരിച്ചു കുടിക്കുക. ഈ പാനീയം പ്രമേഹരോഗികൾ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതാണ്. ഉലുവ രണ്ട് ടീസ്പൂൺ തലേദിവസം വെള്ളത്തിലിട്ടു വച്ച് വെള്ളം മാത്രം ഈ പാനീയം തയ്യാറാക്കുവാൻ ഉപയോഗിക്കുക.

മുരിങ്ങയില പുട്ട്
റാഗി പൊടിച്ച് തൊലി അരച്ച് ചെറുതായി മുളപ്പിച്ചത് രണ്ട് കപ്പ്
തേങ്ങപ്പീര കാൽ കപ്പ്
മുരിങ്ങയില കാൽ കപ്പ്
മുളപ്പിച്ച പയർ കാൽ കപ്പ്
ഉപ്പ് വെള്ളം ആവശ്യത്തിന്
എള്ള് രണ്ട് ടിസ്പൂൺ
തയ്യാറാക്കുന്ന വിധം
കൂവരക് പൊടി ബാക്കി ചേരുവകൾ ചേർത്ത് പുട്ടിന്റെ പരുവത്തിൽ നനച്ച് എടുത്തശേഷം ശേഷം പുട്ടുകുറ്റി ആവി കയറ്റി എടുക്കുക.