സേവാഗും യുവരാജും ഇന്നിറങ്ങുന്നു; ഇന്ത്യാ മഹാരാജാസ്-ഏഷ്യാ ലയൺസ് മത്സരം രാത്രി എട്ടിന്

 

ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളെ അണിനിരത്തിയുള്ള ലെജൻഡ്‌സ് ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം. ഒമാനിൽ നടക്കുന്ന ടൂർണമെന്റിൽ മൂന്ന് ടീമുകളാണ് മത്സരിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ മഹാരാജാസും ഏഷ്യ ലയൺസും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് മത്സരം ആരംഭിക്കും. സോൺ ടെൻ, സോണി ടെൻ 1 ചാനലുകൾ വഴിയും സോണി ലിവ് ആപ്ലിക്കേഷൻ വഴിയും മത്സരം കാണാം

വീരേന്ദർ സേവാഗാണ് ഇന്ത്യ മഹാരാജാസിന്റെ നായകൻ. പാക്കിസ്ഥാൻ, ശ്രീലങ്ക ടീമുകളിലെ വിഖ്യാത താരങ്ങളാണ് ഏഷ്യൻ ലയൺസിലുള്ളത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന താരങ്ങളാണ് റെസ്റ്റ് ഓഫ് ദ വേൾഡ് ടീമിലുള്ളത്.

ഇന്ത്യ മഹാരാജാസ് ടീം: വീരേന്ദർ സേവാഗ്, യുവരാജ് സിംഗ്, ഹർഭജൻ സിംഗ്, ഇർഫാൻ പത്താൻ, യൂസഫ് പത്താൻ, ബദ്രിനാഥ്, ആർ പി സിംഗ്, പ്രഗ്യാൻ ഓജ, നമാൻ ഓജ, മൻപ്രീത് ഗോണി, ഹേമന്ദ് ബദാനി, വേണുഗോപാൽ റാവു, മുനാഫ് പട്ടേൽ, സഞ്ജയ് ബാംഗർ, നയൻ മോംഗിയ, അമിത് ഭണ്ഡാരി