അതി തീവ്ര വ്യാപനം: രാജ്യത്ത് 24 മണിക്കൂറിനിടെ 3.17 ലക്ഷം പേർക്ക് കൂടി കൊവിഡ്

 

രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമാകുന്നു. മൂന്നാം തരംഗത്തിൽ ഇതാദ്യമായി കൊവിഡ് പ്രതിദിന കേസുകൾ മൂന്ന് ലക്ഷം കടന്നു. ഇതിന് മുമ്പ് കഴിഞ്ഞ മെയ് മാസത്തിലാണ് കൊവിഡ് പ്രതിദിന കേസുകൾ മൂന്ന് ലക്ഷം പിന്നിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,17,532 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

491 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ശതമാനമായി ഉയർന്നു. രാജ്യത്തെ ആകെ മരണസംഖ്യ 4,87,693 ആയി ഉയർന്നു. നിലവിൽ 19,24,051 പേരാണ് ചികിത്സയിൽ കഴിയുന്നത്

രാജ്യത്ത് ഇതിനോടകം 3,82,18,773 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന വർധനവ് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 12.2 ശതമാനം വർധിച്ചിട്ടുണ്ട്. രോഗമുക്തി നിരക്ക് 93.88 ശതമാനമായി കുറഞ്ഞു. അതേസമയം രാജ്യത്തെ ഒമിക്രോൺ രോഗികളുടെ എണ്ണം 9287 ആയി ഉയർന്നു.