രാജ്യത്ത് 24 മണിക്കൂറിനിടെ 2.38 ലക്ഷം പേർക്ക് കൂടി കൊവിഡ്; 310 പേർ മരിച്ചു

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,38,018 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന വർധനവ് കുറഞ്ഞത് ചെറിയ ആശ്വാസത്തിന് ഇടയാക്കിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3.76 കോടിയായി ഉയർന്നു.

310 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 17,37,628 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ 230 ദിവസത്തിനിടെയുള്ള ഏറ്റവുമയുർന്ന വർധനവാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.43 ശതമാനമായി കുറഞ്ഞു

1,57,421 പേരാണ് ഒരു ദിവസത്തിനിടെ രോഗമുക്തി നേടിയത്. അതേസമയം രാജ്യത്തെ ഒമിക്രോൺ രോഗികളുടെ എണ്ണം 8891 ആയി ഉയർന്നു.