രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,990 പേർക്ക് കൂടി കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. 551 ദിവസത്തിനിടെയുള്ള കുറഞ്ഞ കണക്കാണിത് .കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 15.9 ശതമാനത്തിൻറെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.
രാജ്യത്ത് 3,45,87,822 പേരാണ് ഇതുവരെ കോവിഡ് ബാധിതരായത്. കഴിഞ്ഞ 24 മണിക്കൂറിൽ 190 പേർ കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണ സംഖ്യ 4,68,980 ആയി ഉയർന്നു. നിലവിൽ 1,00,543 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്നത്.
10,116 പേർ കഴിഞ്ഞ ദിവസം രോഗ മുക്തരായതോടെ ആകെ രോഗമുക്തർ 3,40,18,299 ആയി ഉയർന്നു . പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.69 ശതമാനവും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.84 ശതമാനവുമായി. 98.35 ശതമാനമാണ് രാജ്യത്തെ കോവിഡ് മുക്തി നിരക്ക്.