രാജ്യത്ത് 24 മണിക്കൂറിനിടെ 9283 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,283 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,11,481 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 537 ദിവസത്തിനിടയിലെ കുറഞ്ഞ കണക്കാണിത്.

കഴിഞ്ഞ 24 മണിക്കൂറിൽ 10,949 പേരാണ് കൊവിഡിൽ നിന്ന് മുക്തി നേടിയത്. ഇതോടെ മുക്തരുടെ എണ്ണം 3,39,57,698 ആയി. 98.33 ശതമാനമാണ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.80 ശതമാനവും, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.93 ശതമാനവുമാണ്.

രാജ്യ വ്യാപകമായി നടക്കുന്ന കൊവിഡ് വാക്സിനേഷന്റെ ഭാഗമായി ഇതുവരെ 118.44 കോടി ഡോസ് വാക്സിനുകൾ വിതരണം ചെയ്തു.