ഇന്ത്യൻ നാവികസേനാ മേധാവിയായി ആർ ഹരികുമാർ ചുമതലയേറ്റു

 

ഇന്ത്യൻ നാവികസേനയുടെ മേധാവിയായി അഡ്മിറൽ ആർ ഹരികുമാർ ചുമതലയേറ്റു. അഡ്മിറൽ കരംബീർ സിംഗ് സ്ഥാനമൊഴിഞ്ഞതോടെയാണ് തിരുവനന്തപുരം സ്വദേശിയായ ആർ ഹരികുമാർ നാവികസേനയുടെ തലപ്പത്ത് എത്തുന്നത്. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ മലയാളി കൂടിയാണ് ആർ ഹരികുമാർ

സേനാ മേധാവിയായി ചുമതലയേറ്റതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏറെ നിർണായകമായ സമയത്താണ് ചുമതലയേറ്റതെന്നും ഏറെ അഭിമാനത്തോടെയാണ് സ്ഥാനമൊഴിയുന്നതെന്നും അഡ്മിറൽ കരംബീർ സിംഗ് പറഞ്ഞു.